ഫാഷന്‍ കരിയറിന്റെ 25-ാം വര്‍ഷത്തില്‍ ഡിസൈനര്‍ സബ്യസാചി മുഖര്‍ജിക്ക് ആശംസകളറിയിച്ച് ബോളിവുഡ് താരം ആലിയ ഭട്ട്. തന്റെ വിവാഹത്തിനടക്കം വ്യക്തിപരമായ ചടങ്ങുകള്‍ക്കായി വസ്ത്രം ഡിസൈന്‍ ചെയ്ത സബ്യസാചിയെ വര്‍ക്കുകളുടെ പ്രത്യേകതകള്‍ എടുത്തു പറഞ്ഞുകൊണ്ടാണ് താരം പ്രശംസിച്ചത്.
സബ്യസാചി ഡിസൈന്‍ ചെയ്ത സാരി ധരിച്ചതിന്റെ ചിത്രങ്ങളും വീഡിയോയും ആശംസ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. കറുപ്പ് നിറത്തിലുള്ള തിളങ്ങുന്ന സീക്വിനുകളും ബീഡ്വര്‍ക്കുകളുംകൊണ്ട് അലങ്കരിച്ച സാരിയും ബ്ലൗസുമാണ് ആലിയയുടെ വേഷം. ‘എന്നെ സംബന്ധിച്ച് സബ്യ, നിങ്ങള്‍ ഒരു ഡിസൈനര്‍ എന്നതിനേക്കാള്‍ ഒരു ദാര്‍ശനികനും കഥാകാരനുമാണ്. നിങ്ങളുടെ ജോലി വെറും ഫാഷന്‍ മാത്രമല്ല, പാരമ്പര്യവും പുതുമയും സമാനതകളില്ലാത്ത നൈപുണ്യത്തോടെ സമന്വയിപ്പിക്കുന്ന കലയാണത്.’ ആലിയ കുറിച്ചു.
View this post on Instagram
വ്യക്തിപരമായ വസ്ത്രധാരണത്തിലും റെഡ് കാര്‍പ്പറ്റിലും വര്‍ഷങ്ങളായി സബ്യസാചി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ ധരിക്കാനായതിലുള്ള നന്ദിയും താരം പ്രകടിപ്പിച്ചു. തന്റെ വിവാഹവസ്ത്രത്തെ കുറിച്ചുള്ള ഓര്‍മകള്‍ എന്നെന്നേക്കുമായി മനസ്സിലുണ്ടാകുമെന്നും വിവരിക്കുന്ന വൈകാരികമായ കുറിപ്പാണ് ആലിയ പങ്കുവെച്ചത്. 2022 ഏപ്രില്‍ 14-നായിരുന്നു ആലിയയുടേയും രണ്‍ബീറിന്റേയും വിവാഹം. നിറയെ ഗോള്‍ഡന്‍ എംബ്രോയ്ഡറിയുള്ള ആലിയയുടെ വിവാഹസാരി ഡിസൈന്‍ ചെയ്തതും സബ്യസാചിയായിരുന്നു.
STORY HIGHLIGHT: alia bhatt wishing sabyasachi