മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രെയ്ലർ ലോഞ്ച് അമ്മയുടെ ഓഫീസിൽ വെച്ച് നടന്നു. മോഹൻലാൽ മമ്മൂട്ടി സുരേഷ് ഗോപി എന്നിവർ ചേർന്നാണ് ട്രെയ്ലർ ലോഞ്ച് ചെയ്തത്. ചിത്രത്തിൽ അഭിനയിച്ച വിനീത് കുമാർ, ജോമോൾ, രാമു എന്നിവരും സന്നിഹിതരായിരുന്നു. ഫെബ്രുവരി 7 ന് ചിത്രം തിയേറ്ററുകളിലെത്തും. എംടി വാസുദേവന്‍ നായര്‍ക്കുള്ള ആദരം കൂടിയായാണ് ചിത്രം റീറിലീസ് ചെയ്യുന്നത്.
എം ടി സാറിന് പദ്മവിഭൂഷൺ കിട്ടിയ ദിവസം അദ്ദേഹത്തിന്റെ ക്ലാസിക് സിനിമകളിൽ ഒന്ന് റീ റിലീസ് ട്രൈലെർ ലോഞ്ച് ചെയ്യാൻ സാധിച്ചത് സന്തോഷമെന്ന് മോഹൻലാൽ പറഞ്ഞു. അന്തരിച്ച നിർമാതാവ് പി വി ഗംഗാധരന്റെ മക്കളായ ഷെനുഗ ജയതിലക്, ഷെർഗ സന്ദീപ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ചിത്രം ഒരിക്കല്‍ക്കൂടി പ്രേക്ഷകരിലെത്തിക്കണമെന്നത് പി.വി. ഗംഗാധരന്റെ ആഗ്രഹമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഷെറിനും മക്കളും എസ്.ക്യൂബ് ഫിലിംസ് സാരഥികളുമായ ഷെനൂഗ, ഷെഗ്ന, ഷെര്‍ഗ എന്നിവരും പറയുന്നു.
എംടിയുടെയും ഹരിഹരന്റെയും മമ്മൂട്ടിയുടെയും സിനിമാജീവിതത്തിലെ ശ്രദ്ധേയ ഒരു വടക്കന്‍ വീരഗാഥ 1989ലാണ് റിലീസ് ചെയ്തത്. ചന്തുവായി തിളങ്ങിയ മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങളും ചിത്രം നേടിക്കൊടുത്തിരുന്നു. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി വി ഗംഗാധരന് ആണ് ചിത്രം നിര്‍മിച്ചത്. മമ്മൂട്ടിക്കൊപ്പം സുരേഷ് ഗോപി, മാധവി, ബാലന് കെ നായര്‍, ക്യാപ്റ്റന്‍ രാജു എന്നിവരയായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. കെ രാമചന്ദ്രന് ബാബു ഛായാഗ്രാഹണം നിര്‍വഹിച്ച ചിത്രത്തിനായി ബോംബെ രവി സംഗീതമൊരുക്കി.
STORY HIGHLIGHT: oru vadakkan veeragatha re release