മോഹന്‍ലാല്‍- പൃഥ്വിരാജ്- മുരളിഗോപി ചിത്രമായ ലൂസിഫറിന്റെ രണ്ടാംഭാഗം എമ്പുരാനിൽ ടൊവിനോ തോമസ് അവതരിപ്പിച്ച ജതിന്‍ രാംദാസ് എന്ന കഥാപാത്രത്തിന്റേയും കോമ്പിനേഷന്‍ സീന്‍ ഉണ്ടാവുമെന്ന് സൂചന നൽകി ടൊവിനോ. ലൂസിഫറില്‍ കിട്ടാതിരുന്ന കോമ്പിനേഷന്‍ സീന്‍ എമ്പുരാനില്‍ കിട്ടിയെന്നും അത് രസമുള്ള അനുഭവമായിരുന്നുവെന്നും കഴിഞ്ഞദിവസം നടന്ന എല്‍2ഇ: എമ്പുരാന്‍ ടീസര്‍ ലോഞ്ച് ചടങ്ങില്‍ ടൊവിനോ പറഞ്ഞു.
‘ലൂസിഫറിന്റെ കഥയും കഥാപാത്രത്തേയും കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ, നീ ഭയങ്കര കയ്യടിവാങ്ങിക്കുമെന്ന് പറഞ്ഞിരുന്നു. സിനിമയുടെ ഇംപാക്ട് വലുതായിരുന്നു. അതേപ്രതീക്ഷയോടെയാണ് എമ്പുരാനേയും നോക്കി കാണുന്നത്. അത്രയും ഇമ്പാക്ട് ഉണ്ടാക്കിയ സിനിമ പക്ഷേ തനിക്ക് അത്രയും സമ്മര്‍ദ്ദമൊന്നും തന്നിരുന്നില്ല. കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ചെയ്തതല്ല. അഭിനയിക്കാന്‍ പോയപ്പാള്‍, ഞാന്‍ എന്നെതന്നെ സമര്‍പ്പിക്കുകയാണ്. ബാക്കിയൊക്കെ നിങ്ങളുടെ റിസ്‌കാണ്. ആ റിസ്‌ക് നിങ്ങള്‍ എടുത്തോളൂ എന്ന് രാജു ചേട്ടനോടും മുരളി ചേട്ടനോടും പറഞ്ഞിരുന്നു. കരിയറില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളിലൊന്നായി അത് മാറി’ ജതിന്‍ രാംദാസ് എന്ന കഥാപാത്രത്തെക്കുറിച്ച് ടൊവിനോ പറഞ്ഞു.
എമ്പുരാൻ ലൂസിഫറിനേക്കാള്‍ വലിപ്പം കൂടിയിട്ടേയുള്ളൂ. രാജു പറയുന്നതുപോലെ കൂടുതല്‍ വലിയ ചെറിയ സിനിമയാവട്ടെ രണ്ടാംഭാഗമെന്നും മഞ്ജു ആശംസിച്ചു.
STORY HIGHLIGHT: empuraan mohanlal tovino combo scene
















