മലയാളി പ്രേക്ഷകർ വളരെയധികം കാത്തിരുന്ന ഒരു സിനിമയാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ എന്ന ചിത്രം. ഈ ചിത്രത്തിന് വേണ്ടി കാലങ്ങളായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. വലിയ പ്രതീക്ഷയുടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് കഴിഞ്ഞദിവസം മമ്മൂട്ടിയാണ് നിർവഹിച്ചത് അതുതന്നെ പ്രേക്ഷകർക്ക് വലിയൊരു വാർത്ത തന്നെയായിരുന്നു ഇത്രയും ചെറിയൊരു സിനിമ ചെയ്യുമെന്ന് ഞാൻ കരുതിയിരുന്നില്ല എന്നാണ് ഏറെ രസകരമായ രീതിയിൽ ഈ സമയത്ത് മമ്മൂക്ക പറഞ്ഞത് ആ വാക്കുകളും വളരെ വേഗം ശ്രദ്ധ നേടിയിരുന്നു.
എന്നാൽ തന്റെ സിനിമയെക്കുറിച്ച് പൃഥ്വിരാജ് പറയുന്ന വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഞാനും മുരളിയും എന്താണോ ആഗ്രഹിച്ചത് അതാണ് ഈ സിനിമ അതിൽ കൂടുതൽ ഒന്നും ഈ സിനിമയെക്കുറിച്ച് എനിക്ക് പറയാനില്ല. നിങ്ങൾക്ക് വളരെ ആസ്വദിച്ച് ഒരു പോപ്പ് കോൺ ഒക്കെ കണ്ട് ഇരുന്ന് കാണാൻ പറ്റുന്ന ഒരു സിനിമയാണ് ഇത്. അതിൽ കൂടുതൽ ഈ സിനിമയെക്കുറിച്ച് തനിക്ക് ഒന്നും പറയാനില്ല എന്നാണ് പൃഥ്വിരാജ് പറയുന്നത്
സോഷ്യൽ മീഡിയ മുഴുവൻ പൃഥ്വിരാജിന്റെ ഈ പ്രതികരണത്തിന് രസകരമായ രീതിയിലുള്ള മറുപടികളാണ് നൽകുന്നത് ലൂസിഫർ എന്ന ചിത്രം ഇതേപോലെ അധികം പ്രതീക്ഷകൾ ഒന്നും വേണ്ട എന്ന് പറഞ്ഞ് റിലീസ് ആയ സിനിമയാണ് എന്നും എന്നാൽ സിനിമ മലയാളി പ്രേക്ഷകരെ ഒരു പ്രത്യേക അനുഭവത്തിലേക്ക് കൊണ്ടുചെന്ന് എത്തിക്കുകയായിരുന്നു എന്നുമാണ് പലരും പറയുന്നത് ഒരു ചെറിയ സിനിമ എന്നു പറഞ്ഞു തന്നെയായിരുന്നു അല്ലോ ഈ സിനിമയും തുടങ്ങിയത് എന്ന് പലരും പറയുന്നു അതേപോലെതന്നെ ഈ ചിത്രത്തെക്കുറിച്ചും ഇങ്ങനെ പറയുമ്പോൾ പ്രതീക്ഷകൾ വർദ്ധിക്കുകയാണ് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്