2025 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളില്‍ തമിഴ് സൂപ്പര്‍താരം അജിത് കുമാറിന് പത്മഭൂഷൺ പുരസ്കാരം ലഭിച്ചിരുന്നു. തനിക്ക് അവാര്‍ഡ് ലഭിച്ചതിലുള്ള നന്ദി അറിയിച്ച് അജിത്ത് കുമാര്‍ കഴിഞ്ഞ ദിവസം വൈകാരികമായ കുറിപ്പും പങ്കുവെച്ചിരുന്നു. പിന്നാലെ തമിഴ്നാട്ടിലെ പ്രമുഖ സിനിമ താരങ്ങളും മറ്റും അജിത്തിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു.
എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടി നേതാവും മുന്‍നിര താരവുമായ വിജയ് അജിത്തിനെ അഭിനന്ദിക്കാത്തതിൽ ഫാന്‍സിനിടയില്‍ മുറുമുറുപ്പ് ഉണ്ടാക്കുന്നുവെന്നാണ് വിവരം. എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന ബഹുമതികളുടെ പേരില്‍ ആരെയും അഭിനന്ദിക്കുന്നത് വിജയ്‍യുടെ രീതിയല്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ വിജയ് അജിത്തിന്‍റെ അടുത്തിടെ ഉണ്ടായ ദുബായ് കാര്‍ റേസ് വിജയത്തെയും ആശംസിച്ചില്ലെന്നാണ് ഫാന്‍സ് പറയുന്നത്. എന്നാല്‍ വിജയ് അതില്‍ വ്യക്തിപരമായി അഭിനന്ദനം അറിയിച്ചുവെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. എന്നാല്‍ ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
ഒരു അജിത്ത് വിജയ് സൈബര്‍ പോരിന് പുതിയ പത്മ പുരസ്കാര വാര്‍ത്ത വഴിവച്ചുവെന്നാണ് തമിഴ് ഗോസിപ്പ് കോളങ്ങള്‍ പറയുന്നത്. അതേ സമയം പത്മ പുരസ്കാരം വ്യക്തിപരമായ എന്‍റെ മാത്രമല്ലെന്നും ഇതിനു പിന്നില്‍ അനേകരുടെ കഠിന പ്രയത്‌നമുണ്ട്. ചലച്ചിത്ര മേഖലയുടെ മുൻഗാമികൾക്കും, എന്റെ സുഹൃത്തുക്കൾക്കും, മറ്റെല്ലാവർക്കും എന്റെ നന്ദിയും അജിത്ത് ഇറക്കിയ കുറിപ്പില്‍ പറയുന്നു.
STORY HIGHLIGHT: ajith for padma bushan award vijay remain silent
















