തിളങ്ങുന്ന ചർമം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. അതിനായി പല വഴികൾ തേടുന്നവർ നമുക്കിടയിലുണ്ട്. എന്നാൽ പലവിധ പരീക്ഷണങ്ങൾ നടത്തിയിട്ടും ഫലം കിട്ടുന്നില്ലെന്ന് കരുതി വിഷമിക്കേണ്ട. വീട്ടിൽ നിന്നു തന്നെ കിട്ടുന്ന ചില ചെറിയ സാധനങ്ങൾ മാത്രം മതി ആരും കൊതിക്കുന്ന ചർമം സ്വന്തമാക്കാം. ഈ സ്പെഷൽ സാധനങ്ങൾ ഉപയോഗിച്ചൊരു കിടിലൻ ഫേയ്സ് മാസ്ക്ക് ഉണ്ടാക്കിയാലോ ?
പഴവും തേനും ഫേയ്സ്പാക്ക്
ഒരു പഴുത്ത വാഴപ്പഴം, ഒരു ടീസ്പൂൺ തേൻ, നാരങ്ങ നീര് എന്നിവ എടുത്ത് നന്നായി യോജിപ്പിക്കുക. ശേഷം നന്നായി വൃത്തിയാക്കിയ മുഖത്ത് ഈ പാക്ക് ഇട്ട് 15 മിനുട്ട് വെക്കുക. ശേഷം ഇളം ചൂട് വെള്ളത്തിൽ കഴുകി കളയാം.
ഓറഞ്ച് ഫേയ്സ്പാക്ക്
ഓറഞ്ചിനെ തൊലിയോടെ ചെറുതായി അരിഞ്ഞെടുത്ത് തേന്‍, ഓട്സ് എന്നിവ ചേര്‍ത്ത് നന്നായി മിക്സിയിൽ അടിച്ചെടുക്കുക. ഇത് മുഖത്ത് പുരട്ടി 20 മിനിറ്റ് നേരം തേച്ച് വെക്കുക. അതിന് ശേഷം മുഖം ചെറുചൂടു വെള്ളത്തില്‍ കഴുകുക. തിളക്കം നിങ്ങൾക്ക് തന്നെ മനസിലാക്കാൻ സാധിക്കും.
ഓറഞ്ച് ഉപയോഗിക്കുന്നതിന് മുമ്പ്, കൈകളുടെ പുറം ഭാഗത്ത് ചെറിയ അളവ് പരീക്ഷിച്ച് ചര്‍മത്തിന് അലര്‍ജിയുണ്ടോ എന്ന് ഉറപ്പാക്കുക.
കാപ്പിപ്പൊടി ഫേയ്സ്പാക്ക്
ഒരു പാത്രത്തിൽ നാലോ അഞ്ചോ സ്പൂൺ കാപ്പിപ്പൊടി എടുക്കുക. അതിലേയ്ക്ക് 5 സ്പൂൺ പാൽ, 2 സ്പൂൺ തേൻ എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് പുരട്ടാം. പതിനഞ്ച് മിനിട്ടിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകി വൃത്തിയാക്കാം.