ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ വളരെ സുപരിചിതനായി മാറിയ വ്യക്തിയാണ് അഖിൽ മാരാർ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത് ഒരു സംവിധായകൻ എന്ന നിലയിലാണ് എല്ലാത്തിലും ഉപരി പലപ്പോഴും സാമൂഹിക വിഷയങ്ങളിൽ തന്റേതായ അഭിപ്രായങ്ങളുമായി താരം രംഗത്ത് വരികയും ചെയ്യാറുണ്ട് ഇതൊക്കെ വലിയ തോതിൽ ശ്രദ്ധ നേടിയിട്ടുള്ള വിഷയങ്ങളാണ് ഇപ്പോൾ അഭിമുഖത്തിൽ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് വളരെ സന്തോഷം തോന്നുന്നു ഇത് കേട്ടിട്ട് എന്നാണ് പലരും പറയുന്നത് വാക്കുകൾ ഇങ്ങനെ
ഞാനെന്റെ ഭാര്യയോട് പറയുന്നത് മക്കളെ തോൽവി പഠിപ്പിക്കണം എന്നാണ് തോറ്റു പഠിച്ചു വേണം അവർ മുന്നോട്ട് വരാൻ ജീവിതത്തിൽ വിജയം മാത്രമല്ല തോൽവിയും ഉണ്ട് എന്ന് അവർ മനസ്സിലാക്കണം ജീവിതത്തിൽ വിജയിയെ മാത്രം ലഭിക്കുകയാണെങ്കിൽ അതിൽ നിന്നും ഒരിക്കലും നല്ല അനുഭവങ്ങൾ കിട്ടില്ല. കുട്ടികൾ തോറ്റു വളരാൻ പഠിപ്പിക്കണമെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട് പരീക്ഷയിൽ തോൽക്കുകയാണെങ്കിൽ അവരെ പ്രോത്സാഹിപ്പിക്കാൻ ആണ് ഞാൻ പറഞ്ഞിട്ടുള്ളത് ജീവിതത്തിൽ തോൽക്കാൻ സാധിക്കാത്ത ഒരു മനുഷ്യനും ഇതുവരെയും വിജയിച്ചിട്ടില്ല
View this post on Instagram
നിങ്ങൾ എത്രത്തോളം തോറ്റുപോകുന്നു അത്രത്തോളം വിജയിക്കുവാനുള്ള സാധ്യതകളെ നിങ്ങൾ തന്നെ കണ്ടെത്തിക്കൊണ്ടിരിക്കും. അതാണ് തോറ്റു പോകുന്നതിന്റെ പ്രത്യേകത ഞാൻ ഇങ്ങനെയൊക്കെ സംസാരിക്കുമ്പോൾ ഞാൻ വലിയ വിദ്യാഭ്യാസമുള്ള ആളാണെന്ന് നിങ്ങൾക്ക് തോന്നും പക്ഷേ ഞാൻ വെറും പ്ലസ് ടു മാത്രമുള്ള ഒരു വ്യക്തിയാണ് എന്റെ ജീവിത അനുഭവങ്ങൾ കൊണ്ടാണ് ഞാൻ ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒക്കെ സംസാരിക്കുന്നത് എന്നും അഖിൽ മാരാർ പറയുന്നുണ്ട് അദ്ദേഹത്തിന്റെ ഈ തിരിച്ചറിവ് പലർക്കും ഉണ്ടാവണം എന്നാണ് ഇപ്പോൾ പലരും കമന്റുകളിലൂടെ അറിയിക്കുന്നത്