Celebrities

സിനിമയിൽ നിരസിച്ചത് വലിയ അവസരങ്ങളെന്ന് അനുമോൾ; കാരണം വെളിപ്പെടുത്തി താരം | anumol

സീരിയലില്‍ അഭിനയിക്കുന്നതിനിടെ സിനിമകളിലേക്ക് ക്ഷണം വന്നിട്ടുണ്ട്

മിനി സ്‌ക്രീനിലെ താരമായ അനുവിനെ തേടി സിനിമയില്‍ നിന്നും അവസരങ്ങളെത്തിട്ടുണ്ട്. എന്നാല്‍ തിരക്കുകള്‍ മൂലം ചിലതൊക്കെ നഷ്ടമാവുകയും ചെയ്തിട്ടുണ്ടെന്നാണ് അനു പറയുന്നത്.

സീരിയലില്‍ അഭിനയിക്കുന്നതിനിടെ സിനിമകളിലേക്ക് ക്ഷണം വന്നിട്ടുണ്ട്. തിരക്കുകാരണം പോകാന്‍ സാധിച്ചില്ല. എത്ര വലുതാണ് നിരസിച്ചതെന്ന് തിരിച്ചറിയുന്നത് വൈകിയാണെന്നാണ് താരം പറയുന്നത്. സിനിമയില്‍ നിന്നും നല്ല അവസരങ്ങള്‍ വന്നാല്‍ ഉറപ്പായും അഭിനയിക്കുമെന്നും അനു പറയുന്നു. അതേസമയം, വളരെ അടുപ്പമുള്ളവരുടെ ചില സ്‌നേഹപ്പാരകള്‍ മൂലം നഷ്ടമായ അവസരങ്ങളുണ്ടെന്നും അനു പറയുന്നു.

മോശം അനുഭവമുണ്ടാകുമ്പോള്‍ അതിനെ നേരിടാനൊക്കെ താന്‍ ഇപ്പോള്‍ പഠിച്ചുവെന്ന് അനു മോൾ പറയുന്നു. അത്തരത്തില്‍ തനിക്ക് പ്രതികരിക്കേണ്ടി വന്നതിനെക്കുറിച്ച്  സംസാരിക്കുകയാണ് അനു.

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനു മനസ് തുറന്നത്. തന്റെ പഴയ തൊട്ടാവാടി പരുവം മാറിയെന്നും ഇപ്പോള്‍ നല്ല ധൈര്യമായെന്നാണ് താരം പറയുന്നത്. താന്‍ ഇപ്പോള്‍ ലൊക്കേഷനിലും പ്രോഗ്രാമിനുമെല്ലാം ഒറ്റയ്ക്കാണ് പോകുന്നത്. ആരെങ്കിലും മോശമായി പെരുമാറിയാല്‍ പ്രതികരിക്കണമെന്ന് അമ്മ പറയും. പലപ്പോഴും മോശം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും താരം പറയുന്നു. പിന്നാലെയാണ് അനു അനുഭവം പങ്കുവെക്കുന്നത്.

”ഒരിക്കല്‍ തിരിവുനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് ബസ്സില്‍ പോവുകയാണ്. രാത്രിയാണ്. മയക്കത്തിനിടെ ആരോ ദേഹത്ത് തൊടന്നതു പോലെ തോന്നി. ഉറക്കത്തിനിടയില്‍ തോന്നിയതാകും എന്നാണ് കരുതിയത്. അടുത്തിരുന്ന ആള്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതാണെന്ന് പിന്നെ മനസ്സിലായി. ഒട്ടും വൈകിയില്ല, എഴുന്നേറ്റ് നിന്ന് ഒരടിയങ്ങ് പൊട്ടിച്ചു. ബസിലെ കണ്ടക്ടര്‍ ഉള്‍പ്പടെ വിട്ടുകളഞ്ഞേക്കൂ എന്ന രീതിയിലാണ് സംസാരിച്ചത്. അയാളെ ബസില്‍ നിന്ന് ഇറക്കി വിട്ടേ പറ്റൂ എന്ന് ഞാന്‍ വാശി പിടിച്ചു. ഒടുവില്‍ അയാളെ വഴിയില്‍ ഇറക്കിയ ശേഷമാണ് ബസ് മുന്നോട്ട് പോയത്.” എന്നാണ് അനു പറയുന്നത്.

അതിക്രമം നടന്നാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കണം. അല്ലാതെ മിണ്ടാതിരുന്നിട്ടോ വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടോ കാര്യമില്ല. അടി വേണ്ടിടത്ത് അടി തന്നെ വേണം. അതാണ് എന്റെ നിലപാടെന്നും അനു പറയുന്നുണ്ട്.

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അനുമോള്‍. ടെലിവിഷന്‍ പരമ്പരകൡലൂടെയാണ് അനുമോള്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീടാണ് താരം സ്റ്റാര്‍ മാജിക്കിലേക്ക് എത്തുന്നത്. അധികം വൈകാതെ ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു അനുമോള്‍. അനുക്കുട്ടിയെന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന അനുവിന്റെ കുസൃതിയും നിഷ്‌കളങ്കതയുമെല്ലാം മലയാളികള്‍ക്ക് ഇഷ്ടമാണ്.

സ്റ്റാര്‍ മാജിക്കിലൂടെ മലയാളികളുടെ വീട്ടിലെ ഒരംഗമായി മാറുകയായിരുന്നു അനു. തന്റെ കൗണ്ടറുകളും മണ്ടത്തരങ്ങളുമൊക്കെയായി ഷോയുടെ മുഖം തന്നെയായി മാറിയിരുന്നു അനുക്കുട്ടി. പൊതുവെ തങ്ങളുടെ അനിയത്തിക്കുട്ടി എന്ന ഇമേജാണ് ആരാധകര്‍ക്കിടയില്‍ അനുവിനുള്ളത്. എന്നാല്‍ തമാശ മാത്രമല്ല, കാര്യം വേണ്ടിടത്ത് കാര്യമായി തന്നെ ഇടപെടാനും അനുവിന് സാധിക്കും.

content highlight: anumol-reveals-cinema-opportunities