നാലുമണി ചായക്കൊപ്പം കുട്ടികൾക്ക് തയ്യാറാക്കി നല്‍കാം ഈ കിടിലന്‍ ഗാര്‍ലിക് ചീസ് ടോസ്റ്റ്. വളരെ എളുപ്പത്തില്‍, അധികം ചേരുവകളൊന്നുമില്ലാതെ തയ്യാറാക്കാവുന്ന സ്നാക്സ് വിഭവമാണിത്.
ചേരുവകൾ
- ബ്രെഡ് കഷ്ണങ്ങള്‍ -4 എണ്ണം
- മൊസാരില്ല ചീസ് -ആവശ്യത്തിന്
- മയൊണൈസ് -ആവശ്യത്തിന്
- വെളുത്തുള്ളി -നാലെണ്ണം അരിഞ്ഞത്
- ചില്ലി ഫ്ളേക്സ് -ആവശ്യത്തിന്
- ഒറിഗാനോ -ആവശ്യത്തിന്
- കാപ്സിക്കം -ഒരെണ്ണം
തയാറാക്കുന്ന വിധം
ഒരു പാന്‍ ചൂടാക്കി അതിലേക്ക് നെയ്യ് അല്ലെങ്കില്‍ ബട്ടര്‍ ചേര്‍ത്ത് ബ്രെഡ് അതില്‍ ഇട്ട് ചൂടാക്കുക. ശേഷം മയൊണൈസ് കൂടെ നന്നായി പുരട്ടി. ഇതിന്റെ മുകളിലേക്ക് അരിഞ്ഞ വെളുത്തുള്ളി, കാപ്സിക്കം എന്നിവ വിതറുക. മൊസാരില്ല ചീസ്, ഒറിഗാനോ, ചില്ലി ഫ്ളേക്സ് എന്നിവ കൂടെ മുകളിലേക്ക് ചേര്‍ക്കാം. പാനില്‍ ബ്രെഡിന്റെ വശങ്ങളിലായി കുറച്ച് വെള്ളമൊഴിച്ച് കൊടുക്കാം. ഗാര്‍ലിക് ചീസ് ടെസ്റ്റ് തയ്യാർ.
STORY HIGHLIGHT: garlic cheese toast