അബുദാബി: യുഎഇയുടെ സർക്കാർ ഉടമസ്ഥതയിലുള്ള പുനരുപയോഗ ഊർജ്ജ കമ്പനിയായ മസ്ദർ 2027 ഓടെ 1 ഗിഗാ വാട്ട് തടസ്സമില്ലാത്ത ശുദ്ധമായ വൈദ്യുതി ഉത്പാദിപ്പിക്കുവാനുള്ള ആറ് ബില്യൺ ഡോളറിന്റെ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് സൗരോർജസ്രോതസ്സുകളിൽ നിന്നുമുള്ള ബേസ് ലോഡ് പവർ പ്രാപ്തമാക്കി കൊണ്ടായിരിക്കും ഇത്തരത്തിലുള്ള ഒരു പുനരുപയോഗ ഊർജ്ജം നടക്കുന്നത് പുനരുപയോഗ ഊർജ്ജത്തിന്റെ ഇടയ്ക്കിടയ്ക്കുള്ള വെല്ലുവിളി എതിരെയാണ് ഈ ഒരു സംരംഭം എത്തുന്നത്
മസ്ദറും എമിറേറ്റ്സ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി കമ്പനിയും സഹകരിച്ച ആയിരിക്കും ഈ ഒരു പ്രോജക്ട് അവതരിപ്പിക്കുന്നത്. ഇക്വിറ്റി പ്രോജക്ട് ഫിനാൻസ് ഡെറ്റ് എന്നിവയിൽ നിന്നുള്ള ഫണ്ടിങ് ശേഖരിച്ചുകൊണ്ട് തന്നെയായിരിക്കും ഇത് നടത്തുന്നത്. ഈ സൗകര്യത്തിന്റെ രൂപകൽപ്പനയിൽ 5.2GW സോളാർ ഫോട്ടോ വോൾട്ടേക്ക് പ്ലാനും 19 gwh ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റവും ആണ് ഉൾപ്പെടുന്നത്. ഇത് ശുദ്ധമായ ഊർജ്ജനവീകരണത്തിന്റെ ആഗോള മാനദണ്ഡം തന്നെയാണ് ഈ വികസനം ശുദ്ധമായ ഊർജ്ജ പരിവർത്തനത്തിന് ഒരു വലിയ പങ്കുവഹിക്കും എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്