നാഗ ചൈതന്യയും സായി പല്ലവിയും ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ‘തണ്ടേൽ’. അമരൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വീണ്ടും ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയുള്ള സിനിമയുമായാണ് സായി പല്ലവി വീണ്ടും എത്തുന്നത്. ശ്രീകാകുളത്ത് നിന്നുള്ള 21 മത്സ്യത്തൊഴിലാളികളുടെ കഥയാണ് ചിത്രത്തിന്റേത് . ജോലിക്കായി ഗുജറാത്തിലേക്ക് പോയി അറിയാതെ പാക്കിസ്ഥാൻ കടലിൽ എത്തിപ്പെട്ട് ജയിലിലാക്കപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ദുരിത കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം. ഫെബ്രുവരി 7 -നാണ് ചിത്രം തിയേറ്ററുളികളിൽ എത്തുക.
ചിത്രവുമായി ബന്ധപ്പെട്ട് ബുക്ക് മൈ ഷോയില്‍ നിറയുന്ന ആവേശമാണ് ചിത്രത്തിന്റെ പ്രശസ്തി ഇപ്പോൾ വർധിപ്പിക്കുന്നത്. ബുക്ക് മൈ ഷോയില്‍ 100,000 പേരാണ് താല്പര്യം പ്രകടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. വലിയ പ്രതീക്ഷയാണ് ചിത്രത്തില്‍ ഉള്ളത്. ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ ട്രെയിലർ ഇന്ന് പുറത്തിറങ്ങും. രണ്ട് പ്രണയിതാക്കളുടെ ജീവിതത്തിൽ സംഭവിച്ച, സാങ്കൽപ്പിക കഥയേക്കാൾ ആവേശകരമായ സംഭവവികാസങ്ങളാണ് ചിത്രത്തിൽ പറയുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നു. പ്രണയം, ആക്ഷൻ, ഡ്രാമ, ത്രിൽ എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.രണ്ട് പ്രണയിതാക്കളുടെ ജീവിതത്തിൽ സംഭവിച്ച, സാങ്കൽപ്പിക കഥയേക്കാൾ ആവേശകരമായ സംഭവവികാസങ്ങളാണ് ചിത്രത്തിൽ പറയുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നു. പ്രണയം, ആക്ഷൻ, ഡ്രാമ, ത്രിൽ എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിൽ നായകനായ നാഗചൈതന്യക്ക് പ്രതിഫലം ഏഴ് കോടിയായിരിക്കും എന്ന് വ്യക്തമായിട്ടുണ്ടെങ്കിലും സായി പല്ലവിക്ക് ചിത്രത്തിന് ലഭിക്കുന്ന തുക പുറത്തുവിട്ടിട്ടില്ല എന്നാണ് ടോളിവുഡ് ഡോട് കോമിന്റെ റിപ്പോര്‍ട്ട്. സംവിധായകൻ ചന്ദൂ മൊണ്ടേടിയുടെ പുതിയ ചിത്രമായ തണ്ടേലില്‍ നാഗചൈതന്യക്ക് വലിയ പ്രതീക്ഷകളാണ് ഉള്ളത് എന്നതിനാല്‍ ആരാധകരും ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.
ഗീത ആര്‍ട്സിന്റെ ബാനറില്‍ ബണ്ണി വാസ് നിര്‍മ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ പ്രണയം, ആക്ഷന്‍, ഡ്രാമ എന്നിവ കോര്‍ത്തിണക്കിയിരിക്കുന്നു. തെലുങ്ക്, തമിഴ്, കന്നഡ മലയാളം, ഹിന്ദി ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ‘ലവ് സ്റ്റോറി’ എന്ന ചിത്രത്തിനുശേഷം സായ് പല്ലവിയും നാഗചൈതന്യയും വീണ്ടുമൊന്നിക്കുന്ന ചിത്രമാണിത്. സായ് പല്ലവി നായികയായി ഒടുവില്‍ വന്ന ചിത്രമാണ് അമരൻ. അമരൻ ആഗോളതലത്തില്‍ 334 കോടിയിലധികം നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്.