തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത് ദിലീഷ് പോത്തന്‍, ജാഫര്‍ ഇടുക്കി, ദേവദര്‍ശിനി, ജയരാജന്‍ കോഴിക്കോട്, ശ്രുതി ജയന്‍, നവാസ് വള്ളിക്കുന്ന്, അലന്‍സിയര്‍ തുടങ്ങിയവര്‍ അഭിനയിച്ച ചിത്രമാണ് ‘അം അഃ’. ചിത്രം ജനുവരി 24നാണ് തിയേറ്ററുകളിൽ എത്തിയത്. ഇപ്പോൾ ചിത്രത്തിന്റെ ദൈർഘ്യം കുറച്ചു എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഒരു മണിക്കൂർ 55 മിനിറ്റ് ദൈർഘ്യമുണ്ടായിരുന്നതിൽ നിന്നും 7 മിനിറ്റാണ് ഇപ്പോൾ വീണ്ടും അണിയറ പ്രവർത്തകർ കുറച്ചിരിക്കുന്നത്. പ്രേക്ഷകരുടെ അഭിപ്രായം മാനിച്ചാണ് ഈ തീരുമാനത്തിലേക്ക് അണിയറപ്രവർത്തകർ എത്തിയത്. ദൈർഘ്യം കുറച്ച പുതിയ പതിപ്പ് രണ്ടു ദിവസത്തിനുള്ളിൽ തീയറ്ററുകളിലെത്തും.
മലയോര ഗ്രാമത്തിൻ്റെ ജീവിത രീതികളെ ചേർത്തു നിർത്തി തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ചിത്രമാണ് ‘അം അഃ’. ഇടുക്കിയിലെ ഒറ്റപ്പെട്ട ഒരു മലയോര ഗ്രാമത്തിലെ കുറച്ച് മനുഷ്യരിലൂടെയാണ് ‘അം അഃ’ യുടെ കഥ പറഞ്ഞു പോകുന്നത്. റോഡുപണിയ്ക്കായി വരുന്ന സൂപ്പർവൈസർ സ്റ്റീഫനും അയാളുടെ വരവോടെ നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിലുള്ളത്. സസ്പെൻസിന്റെയും വൈകാരികതയുടേയും അകമ്പടിയിലാണ് തോമസ് സെബാസ്റ്റ്യനും കൂട്ടരും ചിത്രം ആവിഷ്ക്കരിച്ചിരിക്കുന്നത്.മ അലൻസിയർ, ടി.ജി. രവി, രഘുനാഥ് പലേരി, ജയരാജ് കോഴിക്കോട്, നവാസ് വള്ളിക്കുന്ന്, തമിഴ് താരം ദേവദർശിനി, മീരാവാസുദേവ്, ശ്രുതി ജയൻ മാലാ പാർവ്വതി, മുത്തുമണി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.
തിരക്കഥ – കവിപ്രസാദ് ഗോപിനാഥ്. സംഗീതം – ഗോപി സുന്ദർ. ഛായാഗ്രഹണം – അനീഷ് ലാൽ. എഡിറ്റിംഗ് – ബിജിത് ബാല. കലാ സംവിധാനം – പ്രശാന്ത് മാധവ്. മേക്കപ്പ് – രഞ്ജിത്ത് അമ്പാടി. കോസ്റ്റ്യും ഡിസൈൻ – കുമാർ എടപ്പാൾ. സ്റ്റിൽസ്- സിനറ്റ് സേവ്യർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറയക്ടർ – ഗിരീഷ് മാരാർ. അസ്സോസ്സിയേറ്റ് ഡയറക്ടർ – ഷാമിലിൻ ജേക്കബ്ബ്. നിർമ്മാണ നിർവ്വഹണം – ഗിരീഷ് അത്തോളി. തൊടുപുഴയിലും പരിസരങ്ങളിലുമായിട്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ചത്.