Entertainment

എട്ട് നായികമാർക്കൊപ്പം ചിരിപ്പടവുമായി വിനീത് ശ്രീനിവാസന്‍ ; ‘ഒരു ജാതി ജാതകം’ ട്രെയിലർ പുറത്ത്

വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു ജാതി ജാതകം’. നിഖിലാ വിമലിന് പുറമേ ഏഴു നായികമാരാണ് ചിത്രത്തിലുള്ളത്. പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായിക യാദു, പ്രശസ്ത ഗായിക സയനോരാ ഫിലിപ്പ്, ഇന്ദുതമ്പി, ഹരിത (രോമാഞ്ചം ഫെയിം), ചിപ്പി ദേവസ്സി, രജിതാ മധു, ഹരിത എന്നിവരാണ് സിനിമയിലെ മറ്റു നായികമാർ. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രം വിവാഹം ആലോചിക്കുന്ന ഒരു യുവാവിന്‍റെ കഥയാണ് പറയുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്.

തിയറ്ററുകളില്‍ പൊട്ടിച്ചിരി തീര്‍ത്തിട്ടുള്ള വിനീത് ശ്രീനിവാസന്‍റെ വേറിട്ട പ്രകടനമായിരിക്കും ചിത്രത്തിലേതെന്ന് സൂചനയാണ് ഒരു ജാതി ജാതകത്തിന്റെ ട്രെയിലർ മുന്നോട്ട് വെക്കുന്നത്. അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിനുശേഷം വിനീത് ശ്രീനിവാസനെ നായകനാക്കി എം.മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ബാബു ആന്റണി പ്രധാന വേഷത്തിൽ ചിത്രത്തിലെത്തുന്നുണ്ട്. പി.പി.കുഞ്ഞിക്കണ്ണൻ, നിർമ്മൽ പാലാഴി, അമൽ താഹ, മുദുൽ നായർ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

വർണച്ചിത്രയുടെ ബാനറിൽ മഹാസുബൈർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തിൽ നിർവ്വഹിക്കുന്നു. രാകേഷ് മണ്ടോടി തിരക്കഥ, സംഭാഷണം എഴുതുന്നു. എഡിറ്റർ രഞ്ജൻ എബ്രഹാം, ഗാനരചന മനു മഞ്ജിത്ത്, സംഗീതം ഗുണ ബാലസുബ്രഹ്‍മണ്യം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സൈനുദ്ദീൻ, കല ജോസഫ് നെല്ലിക്കൽ, മേക്കപ്പ് ഷാജി പുൽപള്ളി, വസ്ത്രാലങ്കാരം റാഫി കണ്ണാടിപ്പറമ്പ്, കോ റൈറ്റർ സരേഷ് മലയൻകണ്ടി, പ്രൊഡക്ഷൻ കൺട്രോളർ ഷമീജ് കൊയിലാണ്ടി, ക്രിയേറ്റീവ് ഡയറക്ടർ മനു സെബാസ്റ്റ്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനിൽ എബ്രാഹം, ഫിനാൻസ് കൺട്രോളർ ഉദയൻ കപ്രശ്ശേരി, കാസ്റ്റിംഗ് ഡയറക്ടർ പ്രശാന്ത് പാട്യം, അസോസിയേറ്റ് ഡയറക്ടർ ജയപ്രകാശ് തവനൂർ, ഷമീം അഹമ്മദ്.

അസിസ്റ്റന്റ് ഡയറക്ടർ റോഷൻ പാറക്കാട്, നിർമൽ വർഗ്ഗീസ്, സമർ സിറാജുദിൻ, കളറിസ്റ്റ് ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ സച്ചിൻ സുധാകരൻ, സൗണ്ട് മിക്സിംഗ് വിപിൻ നായർ, വിഎഫ്എക്സ് സർജാസ് മുഹമ്മദ്, കൊറിയോഗ്രാഫർ അർച്ചന മാസ്റ്റർ, ആക്ഷൻ പിസി സ്റ്റണ്ട്സ്, സ്റ്റിൽസ് പ്രേംലാൽ പട്ടാഴി, പരസ്യകല യെല്ലോ ടൂത്ത്സ്, ടൈറ്റിൽ ഡിസൈൻ അരുൺ പുഷ്കരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നസീർ കൂത്തുപറമ്പ്, അബിൻ എടവനക്കാട്, മാർക്കറ്റിംഗ്, വിതരണം വർണ്ണച്ചിത്ര, പി ആർ ഒ- എ എസ് ദിനേശ്. ജനുവരി 31ന് ചിത്രം പ്രദർശനത്തിനെത്തും.

Latest News