നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വാർത്തകളിൽ നിറയുകയും കേസിന്റെ ദുരൂഹത ഇതുവരെ ചുരുളഴിയാതെ കിടക്കുകയും ചെയ്യുന്നുണ്ട്. സംഭവത്തിന് ശേഷം ഇപ്പോൾ പാപ്പരാസികളോട് അഭ്യർഥനയുമായി സെയ്ഫ് അലി ഖാനും കരീന കപൂറും രംഗത്ത് വന്നിരിക്കുകയാണ്. കരീന കപൂറിൻ്റെ ടീം ചൊവ്വാഴ്ച മുംബൈ പാപ്പരാസികളുമായി കൂടിക്കാഴ്ച നടത്തി എന്നാണ് വിവരം. ഈ കൂടിക്കാഴ്ചയിൽ തങ്ങളുടെ മക്കളായ തൈമൂർ അലി ഖാൻ, ജഹാംഗീർ അലി ഖാൻ എന്നിവരുടെ ഫോട്ടോകൾ എടുക്കരുത് എന്നാണ് സെയ്ഫും കരീനയും പാപ്പരാസികളോട് ആവശ്യപ്പെട്ടത്. ഉയർന്ന സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി പാപ്പരാസികൾ തങ്ങളുടെ വസതിക്ക് പുറത്ത് ഒത്തുകൂടരുതെന്നും അവർ അഭ്യർത്ഥിച്ചിട്ടുണ്ട്.
അതേ സമയം താരത്തിന് കുത്തേറ്റ സംഭവത്തിലെ ദുരൂഹതകൾ ഇപ്പോഴും പൂർണമായും നീങ്ങിയിട്ടില്ല. ജനുവരി 16 ന് പുലർച്ചെ മുംബൈയിലെ ബാന്ദ്രയിലെ വീട്ടിൽ വച്ചാണ് ബോളിവുഡ് താരം സെയ്ഫ് അലി ഖാന് ആക്രമിക്കപ്പെട്ടത്. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. മക്കളായ ഇബ്രാഹിം അലിയോ തൈമൂർ അലി ഖാനോ സെയ്ഫ് അലി ഖാനെ ഒരു ഓട്ടോ പിടിച്ച് ആശുപത്രിയിൽ എത്തിച്ചതായി വാർത്താ മാധ്യമങ്ങൾ പോലീസിൽ നിന്നും അല്ലാതെയും ലഭ്യമായ വിവരങ്ങൾ ചേർത്തുവച്ച് റിപ്പോർട്ട് ചെയ്തു. ഭാര്യ കരീന കപൂർ സംഭവം നടക്കുമ്പോൾ വീട്ടിൽ ഉണ്ടായിരുന്നു എന്നും, അതുമല്ല, അവർ ചേച്ചി കരിഷ്മയുടെ വീട്ടിൽ നടന്ന പാർട്ടി ആഘോഷങ്ങളിൽ ആയിരുന്നു എന്നും സ്ഥിരീകരിക്കാത്ത വിവരങ്ങൾ. എന്നിട്ടും തീരുന്നില്ല സെയ്ഫ് അലി ഖാൻ കേസിന്റെ ദുരൂഹതകൾ. എന്തായാലും സംഭത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ആക്രമണത്തിന് പിന്നാലെ നട്ടെല്ലിന് ശത്രക്രിയയ്ക്കും പ്ലാസ്റ്റിക് സർജറികൾക്കും നടന് വിധേയനായി. ജനുവരി 21 ന് നടനെ ഡിസ്ചാർജ് ചെയ്തു. മോഷണം നടത്തുക എന്ന ഉദ്ദേശത്തോടെ വീട്ടിൽ കടന്ന മുഹമ്മദ് ഷെരീഫുൾ ഇസ്ലാം ഷെഹ്സാദ് ആണ് സെയ്ഫിനെ കുത്തിയത് എന്നാണ് പൊലീസ് പറയുന്നു. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട് മുംബൈ പൊലീസ്.