എന്ത് സാധനം വാങ്ങിയാലും എക്‌സ്‌പെയറി ഡേറ്റ് അഥവാ കാലാവധി നോക്കിയാണ് നമ്മൾ വാങ്ങാറുള്ളത്. എല്ലാ സാധനങ്ങൾക്കും എക്‌സ്‌പെയറി ഡേറ്റുണ്ട്. ഡേറ്റുകഴിഞ്ഞ സാധനമാണെങ്കിൽ വാങ്ങാതെ അത് തിരികെ വയ്ക്കും. കടകളിൽ വിൽക്കുന്ന എല്ലാ വസ്തുക്കൾക്കും എക്സ്പയറി ഡേറ്റ് ഉണ്ടെന്നത് മിക്കവർക്കും അറിയാത്ത കാര്യമാണ്. അതുപോലെ മേയ്ക്കപ്പ് പ്രോഡക്ട്‌സിനും കാലാവധിയുണ്ട്. എന്നാൽ മേയ്ക്കപ്പ് പ്രോഡക്ട്‌സില്‍ അതിന്റെ കാലാവധി കൃത്യമായി എഴുതാത്തതിനാല്‍, പലരും ഈ സാധനം കഴിയുന്നത് വരെ ഉപയോഗിക്കും. പക്ഷേ ഇത്തരത്തിൽ ഉപയോഗിക്കുന്നത് അത്ര നല്ലതല്ല. ഓരോ മേയ്ക്കപ്പ് പ്രോഡക്ട്‌സും എത്ര വര്‍ഷം വരെ ഉപയോഗിക്കാം എന്ന് നോക്കാം.
ഇന്ന് ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള ബ്യൂട്ടി പ്രോഡക്ട് ആണ് ലിക്വിഡ് ഫൗണ്ടേഷന്‍. ചര്‍മ്മത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന വിധത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതിനായി, പുട്ടിയടിച്ച ലുക്ക് ലഭിക്കാതിരിക്കാനും ലിക്വിഡ് ഫൗണ്ടേഷന്‍ സഹായിക്കാറുണ്ട്. ഈ ലിക്വിഡ് ഫൗണ്ടേഷനും ഉപയോഗിക്കുന്നതിന് ഒരു കാലാവധിയുണ്ട്. സാധാരണഗതിയില്‍ ഒരുവര്‍ഷത്തില്‍ കൂടുതല്‍ ലിക്വിഡ് ഫൗണ്ടേഷന്‍ ഉപയോഗിക്കരുത്. ഇത്തരത്തില്‍ കാലാവധി കഴിഞ്ഞ ഫൗണ്ടേഷന്‍ ഉപയോഗിക്കുന്നത് ചര്‍മ്മ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു.
ലിക്വിഡ് ഫൗണ്ടേഷന്‍ പോലെ തന്നെ, ചിലര്‍ പൗഡര്‍ ഫൗണ്ടഷന്‍ ഉപയോഗിക്കാറുണ്ട്. അതുപോലെ, കോംപാക്ട് പൗഡറും മേയ്ക്കപ്പ് ഉപയോഗിക്കുന്നവര്‍ ഉപയോഗിക്കുന്നു. എന്നാല്‍, ഇത്തരത്തില്‍ പൗഡര്‍ ഫൗണ്ടേഷന്‍ ഉപയോഗിക്കുന്നവര്‍ ഇതിന്റെ കാലാവധി ശ്രദ്ധിക്കുന്നത് കുറവാണ്. ചിലര്‍ ഏതെങ്കിലും പരിപാടി വരുമ്പോള്‍ പണ്ട് വാങ്ങിയ ഫൗണ്ടേഷന്‍ കോംപാക്ട് പൗഡര്‍ എന്നിവ ഉപയോഗിക്കുന്നത് കാണാം. എന്നാല്‍, ഇത്തരത്തില്‍ ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തില്‍ ചൊറിച്ചില്‍, മുഖക്കുരു എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.
ഇന്ന് ബുള്ളറ്റ് ലിപ്സ്റ്റിക്കിനേക്കാള്‍ ലിക്വിഡ് ലിപ്സ്റ്റിക് ഇഷ്ടപ്പെടുന്നവരുണ്ട്. നല്ല പെര്‍ഫെക്ഷന്‍ ലഭിക്കാന്‍ ലിക്വിഡ് ലിപ്സ്റ്റിക്കാണ് കുറച്ചും കൂടെ നല്ലത്. എന്നാല്‍, ലിക്വിഡ് ലിപ്സ്റ്റിക് 6 മാസത്തില്‍ കൂടുതല്‍ ഉപയോഗിക്കുന്നത് നല്ലതല്ല. ഇത്തരത്തില്‍ ഉപയോഗിച്ചാല്‍ ചുണ്ട് കറുത്ത് പോകുന്നതിന് കാരണമാകുന്നു. ലിക്വിഡ് ലിപ്സ്റ്റിക്കിനേക്കാള്‍ കൂടുതല്‍ കാലം നിലനില്‍ക്കും എന്നതിനാല്‍ ബുള്ളറ്റ് ലിപ്സ്റ്റിക് ഇഷ്ടപ്പെടുന്ന നിരവധി ആളുകളുണ്ട്. ബുള്ളറ്റ് ലിപ്സ്റ്റിക് 18 മാസത്തില്‍ കൂടുതല്‍ ഉപയോഗിക്കരുത്. ഉപയോഗിക്കുന്നത് ചുണ്ടിന്റെ ആരോഗ്യത്തിന് നല്ലതല്ല.
കാലാവധി കഴിഞ്ഞ മേയ്ക്കപ്പ് ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചാല്‍ ചര്‍മ്മ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതായിരിക്കും. ചര്‍മ്മം വരണ്ട് പോകുന്നതിന് കാരണമാകുന്നു. ചര്‍മ്മത്തിന്റെ നിറ വ്യത്യാസത്തിന് കാരണമാകുന്നു. മുഖത്ത് കുരുക്കള്‍ വര്‍ദ്ധിക്കാന്‍ കാരണമാണ്. അതിനാല്‍, ശ്രദ്ധിച്ച് ഉപയോഗിക്കാന്‍ ശ്രമിക്കുക.