മലയാളികൾക്ക് എന്നും ഓർത്തിരിക്കാനായി നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ച താരമാണ് നിവിൻ പോളി. താരത്തിന്റെ ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. എന്നാൽ നിരൂപക പ്രശംസ നേടിയ സിനിമകൾ ചെയ്തെങ്കിലും ബോക്സ് ഓഫീസ് താരത്തിന് ഹിറ്റുകളുണ്ടായില്ല. കൂടാതെ അടുത്ത കാലത്ത് ബോഡി ഷെയിമിങും താരം നേരിട്ടിരുന്നു. ഇതിനെല്ലാമിടയിൽ വ്യാജ പരാതിയുമായി ഒരു യുവതി നടനെതിരെ രംഗത്ത് വരുന്നത്. അന്വേഷണത്തിൽ പീഡന പരാതിയിൽ നിവിൻ നിരപരാധിയാണെന്ന് തെളിഞ്ഞു.
എന്നാൽ ഇതെല്ലാം തന്നെ തരത്തെ നല്ല രീതിയിൽ ബാധിച്ചിട്ടുണ്ട്. നിവിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയെക്കുറിച്ച് സുഹൃത്തായ നടൻ സിജു വിൽസൺ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ആരോപണം നിവിനെ മാനസികമായി ബാധിച്ചെന്ന് സിജു വിൽസൺ പറയുന്നു. സാഗ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ഇടയ്ക്ക് ഫോണിൽ സംസാരിക്കും. കാണാൻ പറ്റാറില്ല. എല്ലാവരും തിരക്കിലല്ലേ. കുറച്ച് നാൾ ബ്രേക്കെടുത്തിരിക്കുകയാണെന്ന് തോന്നുന്നു. കുറച്ച് നാളുകളായി പുറത്തേക്ക് കാണാറില്ല.
ആ പ്രശ്നം പരിഹരിച്ചു. പക്ഷെ ഞാൻ വിളിച്ച സമയത്ത് ഒരു ട്രോമയുണ്ട്. കുറ്റം ചെയ്യാത്തയാളാണ്. പക്ഷെ പത്ത് പേർ ന്യൂസ് കണ്ടാൽ ചിലപ്പോൾ നാല് പേർ വിശ്വസിക്കും. അവർക്ക് പ്രശ്നം സോൾവായതൊന്നും അറിയില്ലായിരിക്കും. ആ ട്രോമ കൊണ്ടായിരിക്കും. വ്യാജ ആരോപണമാണെന്ന് മനസിലായതിനാൽ ഈ ഘട്ടം മറികടന്ന് നിവിൻ തിരിച്ച് വരുമെന്നും സിജു വിൽസൺ വ്യക്തമാക്കി.
വ്യാജ ആരോപണമാണെങ്കിലും കുറ്റം ചെയ്തയാൾ കടന്ന് പോകുന്ന എല്ലാ ഘട്ടങ്ങളിലൂടെയും പോകണം. വിശദീകരണം നൽകേണ്ടതുണ്ടെന്നും സിജു വിൽസൺ പറഞ്ഞു. നിവിൻ പോളിയുടെ തിരിച്ച് വരവിനെക്കുറിച്ചുറിച്ചും സിജു വിൽസൺ സംസാരിച്ചു. ഒരു പ്രേക്ഷകനെന്ന നിലയിൽ അവന്റെ പെർഫോമൻസിന് ഞാൻ വെയിറ്റിംഗാണ്.
വൈകാതെ വരും അതിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഇപ്പോൾ പുതിയ ലുക്കിൽ കാണുന്നതെന്നും സിജു വിൽസൺ പറഞ്ഞു. അതേസമയം നിവിൻ പോളിയുടെ പുതിയ പ്രൊജക്ടുകളെക്കുറിച്ച് വാർത്തകളിലൂടെ അറിഞ്ഞതാണ് താനെന്നും കൂടുതലൊന്നും അറിയില്ലെന്നും സിജു വിൽസൺ വ്യക്തമാക്കി.
ഡിയർ സ്റ്റുഡന്റ്സ് ആണ് നിവിന്റെ വരാനുള്ള സിനിമകളിലൊന്ന്. നയൻതാരയാണ് നായിക. ഇരുവരും ഒരുമിച്ചെത്തുന്ന രണ്ടാമത്തെ സിനിമയാണിത്. മലയാളി ഫ്രം ഇന്ത്യ, വർഷങ്ങൾക്ക് ശേഷം എന്നിവയാണ് നിവിൻ പോളിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. നിവിൻ പോളിയുടെ ശക്തമായ തിരിച്ച് വരവിന് കാത്തിരിക്കുകയാണ് ആരാധകർ. മലയാളത്തിന് പുറമെ തമിഴകത്തും നടന് നിരവധി ആരാധകരുണ്ട്. പ്രേമം എന്ന സിനിമയിലൂടെയാണ് നിവിൻ തമിഴ് പ്രേക്ഷകർക്ക് പ്രിയങ്കരനായത്.