അനുപമ പരമേശ്വരനും പ്രദീപ് രംഗനാഥനും കേന്ദ്ര കഥാപാത്രമായി എത്തുന്ന വരാനിരിക്കുന്ന ചിത്രമാണ് ഡ്രാഗണ്‍. ചിത്രത്തിലെ മനോഹരമായ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. അശ്വന്ത് മാരിമുത്ത് സംവിധാനം ചെയ്ത ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ലിയോണ്‍ ജെയിംസാണ്. ഫെബ്രുവരി 21 ന് ചിത്രം തിയേറ്ററിൽ എത്തും.
ഗൗതം വാസുദേവ് മേനോനും വേഷമിട്ട ചിത്രത്തില്‍ കെ എസ് രവികുമാര്‍, മുരുഗേശൻ വി ജെ സിന്ധു, ഇന്ദുമതി എന്നിവരും വേഷമിടുന്നു. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് നികേത് ആണ്. അനുപമ പരമേശ്വരൻ നായികയായി വേഷമിട്ടതില്‍ ഒടുവില്‍ എത്തിയത് ടില്ലു സ്‍ക്വയര്‍ ആണ്. സിദ്ദുവാണ് നായകനായി എത്തിയത്. ടില്ലു സ്‍ക്വയര്‍ വൻ ഹിറ്റായിരുന്നു. കൂടാതെ തമിഴിൽ താരം എത്തിയ ചിത്രം സൈറണാണ്. ജയം രവിയാണ് നായകനായി എത്തിയിരുന്നത്. ചിത്രത്തില്‍ ജയം രവിയുടെ ജോഡിയായിട്ട് തന്നെയാണ് ചിത്രത്തില്‍ അനുപമ പരമേശ്വരൻ വേഷമിട്ടത്.
STORY HIGHLIGHT: anupama parameswaran dragon lyric video out