മലയാളികൾക്ക് സുപരിചിതരായ താരങ്ങളാണ് മിയ ജോര്‍ജും ഗോവിന്ദ് പദ്മസൂര്യയും. ഇരുവരും തമ്മിലുള്ള സൗഹൃദം എത്രത്തോളമാണ് എന്നത് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആരാധകര്‍ കാണുന്നതാണ്. അതിന്റെ പേരിൽ പല ഗോസിപ്പുകളും ഇരുവര്‍ക്കും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ മിയയ്ക്ക് പിറന്നാൾ ആശംസ അറിയിച്ചിരിക്കുകയാണ് ജിപി.
ആശംസയ്‌ക്കൊപ്പം പങ്കുവച്ച ഫോട്ടോയിലാണ് ആളുകളുടെ കണ്ണുടക്കിയത്. തന്റെ കല്യാണത്തിന് വന്ന മിയ പൊട്ടിച്ചിരിക്കുന്ന ഒരു ഫോട്ടോയ്‌ക്കൊപ്പമാണ് ജീപിയുടെ ആശംസ. ‘ വളരെ ശാന്തയായ എന്റെ പ്രിയപ്പെട്ട കൂട്ടുകാരി മിയ ജോര്‍ജിന് ബര്‍ത്ത് ഡേ ആശംസകള്‍. അച്ചടക്കമാണ് സര്‍ ഞങ്ങളുടെ മെയിന്‍’ എന്ന ക്യാപ്ഷനോടെയാണ് ജിപിയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി.
ജിപിയുടെ ആശംസ കണ്ട് ‘ഈശ്വരാ’ എന്ന് കുറിച്ച് ചിത്രം പങ്കുവെച്ചിട്ടുണ്ട് മിയയും. എന്തായാലും പിറന്നാളിന് ഇത് വേണ്ടായിരുന്നു ജിപി ചേട്ടാ എന്നും, ഇനി ജന്മത്തില്‍ മിയ ഇത് പോലെ ചിരിക്കില്ല എന്നാണ് ആരാധകരുടെ അഭിപ്രായം.
STORY HIGHLIGHT: govind padmasoorya shared a photo wishing miya