Movie News

‘ഗെറ്റ് സെറ്റ് ബേബി’യുടെ കേരള വിതരണാവകാശം സ്വന്തമാക്കി ആശിര്‍വാദ് സിനിമാസ് – get set baby kerala distribution rights by aashirvad cinemas

മാര്‍ക്കോയുടെ വമ്പൻ വിജയത്തിന് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാവുന്ന ‘ഗെറ്റ് സെറ്റ് ബേബി’യുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി ആശിര്‍വാദ് സിനിമാസ്. ആശിര്‍വാദിന്‍റെ അമരക്കാരനായ അന്‍റണി പെരുമ്പാവൂര്‍ ഫേസ്ബുക്കിലൂടെയാണ്‌ ഈ കാര്യം അറിയിച്ചത്. കോഹിനൂറിന് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത ചിത്രമാണ് ‘ഗെറ്റ് സെറ്റ് ബേബി’.

ഉണ്ണി മുകുന്ദന്‍ ഐ വി എഫ് സ്പെഷ്യലിസ്റ്റ് ആയി എത്തുന്ന ചിത്രത്തിൽ ഒരു ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അദ്ദേഹം കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിലാണ് പ്രതിപാദിക്കുന്നത്. ചിത്രത്തിൽ നിഖില വിമല്‍ ആണ്‌ നായികയായി എത്തുന്നത്. സ്കന്ദ സിനിമാസും കിംഗ്സ്മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൽ സജീവ് സോമൻ, സുനിൽ ജയിൻ, പ്രക്ഷാലി ജെയിൻ എന്നിവർ നിർമ്മാണ പങ്കാളികളാവുന്നു.

ചെമ്പൻ വിനോദ്, ജോണി അൻ്റണി, ശ്യാം മോഹൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി തുടങ്ങിയ പ്രമുഖ താരങ്ങളും ഇതിൽ അണിനിരക്കുന്നു. ഒരു സമ്പൂര്‍ണ്ണ കുടുംബ ചിത്രമായാണ്‌ ‘ഗെറ്റ് സെറ്റ് ബേബി’ എത്തുന്നത്. ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്.

STOTRY HIGHLIGHT: unni mukundan movie get set baby kerala distribution right