അടുത്ത ബ്രഹ്മാണ്ഡചിത്രം ഒരുക്കുന്ന തിരക്കിലാണ് സംവിധായകന്‍ എസ്.എസ്. രാജമൗലി. മഹേഷ് ബാബുവിനൊപ്പം ഒന്നിക്കുന്ന ‘എസ്.എസ്.എം.ബി.-29’ എന്ന ചിത്രത്തില്‍ വന്‍താരനിരയാണ് അണിനിരക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നൽകുന്ന സൂചന. നായികയായി പ്രിയങ്ക ചോപ്ര എത്തുമ്പോള്‍ മഹേഷിന് വില്ലനായി മലയാളികളുടെ പ്രിയതാരം പൃഥ്വിരാജാണ് എത്തുന്നു എന്നാണ് ഉയരുന്ന വാർത്തകൾ.
ഇക്കാര്യത്തില്‍ പൃഥ്വി നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. പിങ്ക വില്ലയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പൃഥ്വി ‘എസ്.എസ്.എം.ബി.-29′ സംബന്ധിച്ച വാര്‍ത്തകളെക്കുറിച്ച് പ്രതികരിച്ചത്. തന്നെപ്പറ്റിയുള്ള വാര്‍ത്തകള്‍ താന്‍ അറിയുന്നതിനേക്കാള്‍ മുന്നേ നെറ്റിസണ്‍സ് എങ്ങനെയാണ് അറിയുന്നത് എന്ന് മനസിലാകുന്നില്ല എന്നായിരുന്നു തമാശരൂപത്തിലുള്ള പ്രതികരണം. എസ്.എസ്.എം.ബി.-29′ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതുവരെയും ഒന്നും തീരുമാനമായിട്ടില്ല. ചര്‍ച്ച ചെയ്യേണ്ടതായി നിരവധി കാര്യങ്ങളുണ്ട്. എല്ലാം നന്നായി വന്നാല്‍ അതിനെക്കുറിച്ച് കൂടുതല്‍ സംസാരിക്കാം.’ പൃഥ്വിരാജ് പറഞ്ഞു.
പൃഥ്വിക്ക് പകരം ജോണ്‍ എബ്രഹാം ആയിരിക്കും ചിത്രത്തില്‍ എത്തുക എന്നതരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ എന്ന് പറഞ്ഞ സ്ഥിതിക്ക് പൃഥ്വിരാജ് തന്നെയാവും വില്ലനെന്നും ജോണ്‍ എബ്രഹാം മറ്റൊരു കഥാപാത്രമായാവും എത്തുക എന്നുമാണ് ആരാധകരുടെ കണ്ടെത്തൽ.
STORY HIGHLIGHT: rajamouli mahesh babu film
















