Celebrities

‘രണ്ട് പേരും കൂടെ വിദേശത്ത് ഡിംഗോള്‍ഫിയാ, ലൈഫ് തന്നെ’; അശ്ലീല കമന്റിന് ചുട്ട മറുപടി ജാസ്മിൻ | jasmine-jafar-gives-reply-to-a-comment

ഗബ്രിയുമായുള്ള അടുപ്പത്തെ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങനാണ് ജാസ്മിന്‍ നേരിട്ടത്

ജാസ്മിൻ ജാഫറിനെ അറിയാത്ത മലയാളികൾ കുറവാണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലാണ് ആദ്യം ജാസ്മിനെ എല്ലാവർക്കും പരിചയം. കൊറോണക്കാലത്ത് ബ്യൂട്ടി വ്ലോഗ് ചെയ്താണ് ജാസ്മിൻ ആരാധകരെ സൃഷ്ടിച്ചത്. വളരെ പെട്ടെന്ന് തന്നെ യൂട്യൂബിൽ സബ്സ്ക്രൈബേഴ്സിനെ നേടാൻ ഇവർക്ക് സാധിച്ചു. ഇതിനുശേഷം ആയിരുന്നു മലയാളികൾ ബിഗ്ബോസിൽ ജാസ്മിനെ കണ്ടത്. ആരാധകർക്കിടയിൽ വലിയ ചർച്ചയായി മാറാൻ ജാസ്മിന് സാധിച്ചെങ്കിലും അതുപോലെതന്നെ സൈബർ ആക്രമണവും താരത്തിന് നേരിടേണ്ടതായി വന്നു. ഗബ്രിയുമായുള്ള അടുപ്പത്തെ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങനാണ് ജാസ്മിന്‍ നേരിട്ടത്. ഹൗസിൽ നിന്ന് പുറത്തിറങ്ങി അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് മുന്നോട്ടു പോവുകയാണ് ജാസ്മിൻ.

ഷോ തീരുന്നതോടെ ജാസ്മിനും ഗബ്രിയും തമ്മിലുള്ള സൗഹൃദവും അവസാനിക്കുമെന്ന് പലരും പറഞ്ഞിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളേയെല്ലാം കാറ്റില്‍പ്പറത്തുന്ന ജാസ്മിനെയാണ് പിന്നീട് കണ്ടത്. ഷോയ്ക്ക് ശേഷവും ഇരുവരും തമ്മിലുള്ള സൗഹൃദം ശക്തമായി തുടരുകയായിരുന്നു. ജാസ്മിന്റെ യൂട്യൂബ് ചാനലില്‍ സ്ഥിരം സാന്നിധ്യമാണ് ഗബ്രി. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോഷൂട്ടുകളും റീലുകളുമെല്ലാം വൈറലായി മാറാറുണ്ട്. ഇരുവരും ഇപ്പോഴിതാ വിദേശത്ത് യാത്ര നടത്തുകയാണ്. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം ജാസ്മിന്‍ പങ്കുവെക്കുന്നുണ്ട്.

ഇതിനിടെ ഇപ്പോഴിതാ വിദേശത്തു നിന്നും ജാസ്മിന്‍ പങ്കുവച്ചൊരു വീഡിയോ ചര്‍ച്ചയാവുകയാണ്. ഗബ്രിയ്‌ക്കൊപ്പമുള്ള വീഡിയോയാണ് ജാസ്മിന്‍ പങ്കുവച്ചത്. വീഡിയോയ്ക്ക് താഴെ നിരവധി പേരണ് കമന്റുമായി എത്തിയത്. അതേസമയം ചിലര്‍ വീഡിയോയിലെ ജാസ്മിന്റെ വേഷത്തേയും ഗബ്രിയുമായുള്ള അടുപ്പത്തേയുമൊക്കെ അവഹേളിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള ചില കമന്റുകള്‍ക്ക് ജാസ്മിന്‍ മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്.

‘രണ്ട് പേരും കൂടെ വിദേശത്ത് പോയി ഡിംഗോള്‍ഫി ഡിംഗോള്‍ഫിയാ. ബിഗ് ബോസിന്റെ അകത്തു തന്നെ എന്തായിരുന്നു. ലൈഫ് തന്നെ’ എന്നായിരുന്നു ഒരാളുടെ അവഹേളന കമന്റ്. പിന്നാലെ ജാസ്മിന്‍ മറുപടിയുമായി എത്തുകയായിരുന്നു. ”നല്ല പ്രായം ഉണ്ടല്ലോ വല്ല പണിയ്ക്കും പോടാ നാറി. പിന്നെ ഡിങ്കോള്‍ഫി മാത്രം ആണ് മനസില്‍ എങ്കില്‍ വീട്ടില്‍ പറഞ്ഞ് ഒരു കല്യാണം കഴിക്ക്. അല്ലെങ്കില്‍ ഏതേലും മുള്ളു മുരിക്ക് ഉണ്ടോ നിങ്ങളുടെ നാട്ടില്‍” എന്നായിരുന്നു ജാസ്മിന്റെ മറുപടി. ജാസ്മിന്റെ മറുപടിയ്ക്ക് സോഷ്യല്‍ മീഡിയ കയ്യടിക്കുകയാണ്.

‘ജാസ്മിനെ കാണുമ്പോള്‍ പണ്ടത്തെ ഇന്റര്‍വ്യൂ ഓര്‍മ വരും. പെര്‍ഫ്യും ഹറാം, നെയില്‍ പോളി ഹറാം, തട്ടം ഇടാണ്ട് പുറത്ത് ഇറങ്ങില്ല, കൈ മുഴുവന്‍ മറയുന്ന ഡ്രസ്, എന്തൊക്കെ ആയിരുന്നു. ഇപ്പോ സെറ്റ് ആയി’ എന്നായിരുന്നു മറ്റൊരു കമന്റ്. ഇതിന് ജാസ്മിന്‍ മറുപടി നല്‍കുന്നുണ്ട്. ഹാ അതൊക്കെ ഒരു കാലം, കലികാലം എന്നായിരുന്നു ജാസ്മിന്റെ മറുപടി.

ജാസ്മിന്റേയും ഗബ്രിയുടേയും വിദേശത്തു നിന്നുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയിയല്‍ വെെറലാകുന്നുണ്ട്. ഇപ്പോഴും തങ്ങളുടെ ചങ്ങാത്തം നിലനിർത്തുന്നതിന് ഇരുവർക്കും കയ്യടിക്കുകയാണ് ആരാധകർ. ജാസ്മിനുണ്ടായ മാറ്റവും സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നുണ്ട്. വിമർശനങ്ങളൊന്നും ശ്രദ്ധിക്കാതെ ജീവിതവുമായി മുന്നോട്ട് പോവുകയാണ് ജാസ്മിന്‍.

content highlight: jasmine-jafar-gives-reply-to-a-comment