Entertainment

നാഗ ചൈതന്യ- സായ് പല്ലവി ചിത്രം ‘തണ്ടേല്‍’ കേരളത്തിലെത്തിക്കുന്നത് ഇ ഫോര്‍ എന്റെര്‍ടെയ്ന്‍മെന്റ്; റിലീസ് ഫെബ്രുവരി 7 ന്

നാഗ ചൈതന്യയെ നായകനാക്കി ഗീത ആര്‍ട്‌സിന്റെ ബാനറില്‍ ബണ്ണി വാസ് നിര്‍മ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘തണ്ടേല്‍’ കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത് ഇ ഫോര്‍ എന്റെര്‍ടെയ്ന്‍മെന്റ്. ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ പുഷ്പ 2 ഉള്‍പ്പെടെയുള്ള പാന്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ കേരളത്തില്‍ വിതരണം ചെയ്തിട്ടുള്ള ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്, 2025 ഫെബ്രുവരി 7 -നാണ് ‘തണ്ടേല്‍’ വമ്പന്‍ റിലീസായി ഇവിടെയെത്തിക്കുന്നത്. ചന്ദു മൊണ്ടേട്ടി സംവിധാനം ചെയ്ത ചിത്രത്തിലെ നായിക സായ് പല്ലവിയാണ്. ആക്ഷന്‍, പ്രണയം, വൈകാരിക മുഹൂര്‍ത്തങ്ങള്‍ എന്നിവക്ക് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം പുറത്ത് വന്ന ചിത്രത്തിന്റെ ട്രൈലെര്‍ സൂചിപ്പിക്കുന്നു. ഗംഭീര ദൃശ്യങ്ങളിലൂടെ വമ്പന്‍ കാന്‍വാസിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രൈലെര്‍ കാണിച്ചു തരുന്നുണ്ട്.

നേരത്തെ പുറത്തു വന്ന, ചിത്രത്തിലെ ഗാനങ്ങളും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ‘ശിവശക്തി’ ഗാനവും, ‘ബുജ്ജി തല്ലി’ എന്ന ഗാനവുമാണ് ഇതിനോടകം റിലീസ് ചെയ്യുകയും വലിയ ഹിറ്റായി മാറുകയും ചെയ്തത്. സമാനതകളില്ലാത്ത ഒരു ദൃശ്യ അനുഭവമാണ് ചിത്രം നല്‍കാനൊരുങ്ങുന്നതെന്നു ട്രൈലെര്‍ സൂചിപ്പിക്കുന്നുണ്ട്. ലവ് സ്റ്റോറി എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലെ ഓണ്‍-സ്‌ക്രീന്‍ രസതന്ത്രത്തിലൂടെ മുമ്പ് പ്രേക്ഷകരെ ആകര്‍ഷിച്ച നാഗ ചൈതന്യയും സായ് പല്ലവിയും ഈ ചിത്രത്തിലൂടെ വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുകയാണ്. മനോഹരമായ വമ്പന്‍ സെറ്റുകളും ദൃശ്യങ്ങളും ചിത്രത്തിന്റെ ആകര്‍ഷണം വര്‍ധിപ്പിക്കുന്നു. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ഡി. മാച്ചിലേസം ഗ്രാമത്തില്‍ നടന്ന യഥാര്‍ത്ഥ ജീവിത സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രണ്ട് പ്രണയിതാക്കളുടെ ജീവിതത്തില്‍ സംഭവിച്ച, സാങ്കല്‍പ്പിക കഥയേക്കാള്‍ ആവേശകരമായ സംഭവവികാസങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായി ചിത്രം പ്രദര്‍ശനത്തിനെത്തും. രചന- ചന്ദു മൊണ്ടേട്ടി, ഛായാഗ്രഹണം- ഷാംദത്, സംഗീതം- ദേവി ശ്രീ പ്രസാദ്, എഡിറ്റര്‍- നവീന്‍ നൂലി, കലാസംവിധാനം- ശ്രീനഗേന്ദ്ര തംഗല, നൃത്ത സംവിധാനം- ശേഖര്‍ മാസ്റ്റര്‍, ബാനര്‍- ഗീത ആര്‍ട്‌സ്, നിര്‍മ്മാതാവ്- ബണ്ണി വാസ്, അവതരണം- അല്ലു അരവിന്ദ്, മാര്‍ക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആര്‍ഒ- ശബരി