പ്രേക്ഷകർക്ക് പ്രിയങ്കരനായ താരമാണ് ഷറഫുദീൻ. കോമഡി കഥാപാത്രങ്ങളിലൂടെ എത്തി സഹനടനായും വില്ലനായും മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ ഇടം കണ്ടെത്തിയിട്ടുണ്ട് ഷറഫുദ്ദീൻ. ഇപ്പോഴിതാ താൻ സിനിമയിലേക്ക് എത്തിയതിനെ കുറിച്ചും തന്റെ കഥാപാത്രങ്ങളെ കുറിച്ചും മനസ് തുറക്കുകയാണ് ഷറഫുദീൻ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
ഒട്ടും പ്രതീക്ഷിക്കാതെയാണ് താൻ അഭിനയ രംഗത്തേക്ക് എത്തുന്നത്. പഠിക്കുന്ന കാലത്ത് നാടകങ്ങളിലൊക്ക പങ്കെടുത്തിട്ടുണ്ട്. എന്നാൽ അന്നൊക്കെ വെറുതെ ചിരിച്ച് നാടകം കുളമാക്കിയ കാര്യമൊക്കെ ഷറഫുദീൻ ഹൃദ്യമായി ഓർത്തെടുത്ത് പറയുന്നുണ്ട്. എന്നാൽ തനിക്ക് കുഞ്ഞു നാൾ മുതൽ നല്ല വായാനാ ശീലം ഉണ്ടായിരുന്നതായും അത് തനിക് അഭിനയത്തിലേക്കുള്ള വഴി തുറക്കാൻ സഹായകമായി എന്നും ഷറഫുദീൻ പറയുന്നു. ശബരീഷ്, സിജു വിത്സൺ തുടങ്ങി തന്റെ വലിയ സുഹൃത്ത് ബന്ധം വഴിയാണ് തങ്ങളുടെ ആദ്യ സിനിമകൾ സംഭവിച്ചതെന്നും ഷറഫുദീൻ പറയുന്നു. ആലുവ ഗ്യാങ് എന്നാണ് തന്റെ സുഹൃത്ത് വലയം അറിയപ്പെട്ടിരുന്നതെന്നും ഷറഫുദീൻ പറയുന്നു.
താൻ വലിയ സിനിമാ പ്രേമിയാണെന്നും എല്ലാ സിനിമകളും പ്രേക്ഷകൻ എന്ന നിലയിൽ ആസ്വദിച്ച് കാണാറുണ്ടെന്നും ഷറഫുദീൻ പറയുന്നു. തീയറ്ററിൽ പോയി സിനിമ കാണുക എന്നതാണ് ഒരു സിനിമാ ആസ്വാദകൻ എന്ന നിലയിൽ ഏറ്റവും പ്രധാനപ്പെട്ടത്. പ്രേമം ആണ് തന്റെ ജീവിതത്തിൽ വഴി തിരിവായ സിനിമ. ആ സിനിമയിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതാണ് തന്റെ കരിയറിൽ വഴിത്തിരിവ് ആയതെന്നും ഷറഫുദീൻ പറയുന്നു. അഭിനയത്തിന് പുറമേ നിർമ്മാണ രംഗത്തേക്കും ഷറഫുദീൻ ചുവട് വച്ചിരുന്നു. എന്നാൽ ഇനി സംവിധായകനും രംഗത്ത് വരാൻ ആഗ്രഹമുണ്ടെന്നും ഷറഫുദീൻ പറയുന്നു.
STORY HIGHLIGHTS: sharafudeen-interview