ലൈസിന് അടി, പപ്പടത്തിന് അടി എന്നിങ്ങനെ തുടങ്ങി മിണ്ടിയാൽ വരെ പ്രശ്നമുണ്ടാക്കുന്ന ആളുകളാണ് കൊല്ലം ജില്ലക്കാർ എന്ന ഒരു ചീത്തപ്പേര് കൊല്ലംകാർക്കുണ്ട്. എന്നാൽ ശരിക്കും ഇങ്ങനെ ആണോ കൊല്ലം ജില്ലയിലെ ആളുകൾ എന്ന് ചോദിച്ചാൽ അല്ല എന്നാണ് നടൻ ബേസിൽ ജോസഫിന്റെ മറുപടി.
ജയ ജയ ജയ ജയഹേ, പൊൻമാൻ എന്നീ ചിത്രങ്ങൾ കൊല്ലം ജില്ലയിൽ ആണ് ചിത്രീകരിച്ചത്. എന്നിട്ടൊന്നും തനിക്ക് ഒരു മോശം അനുഭവവും ഉണ്ടായിട്ടില്ല എന്നാണ് ബേസിൽ പറയുന്നത്. സിനിമ പ്രോമോഷൻ ചെയ്യാൻ ഒക്കെ ആയി കൊല്ലത്തെ പല സ്ഥലത്തും പോയിട്ടുണ്ട്, എന്നിട്ടും ഒരു തരത്തിലുള്ള മോശം അനുഭവവും ഉണ്ടായിട്ടില്ല എന്നും ബേസിൽ കൂട്ടിചേർക്കുന്നു. പൊന്മാൻ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിലാണ് ബേസിൽ ജോസഫിന്റെ പ്രതികരണം. കൊല്ലം ജില്ലയെ കുറിച്ച് ഇതേ അഭിപ്രായം തന്നെയാണ് സിനിമ താരം ലിജി മോൾക്കും ഉള്ളത്. സ്ട്രൈറ്റ് ഫോർവേഡ് ആയ ആളുകളാണ് കൊല്ലം ജില്ലക്കാർ, ഒരുപക്ഷേ അതുകൊണ്ടായിരിക്കാം അവർ ക്രൂരമായി പെരുമാറുന്നു എന്ന ആളുകൾക്ക് തോന്നുന്നത് എന്നും തനിക്കും എവിടെ നിന്നും മോശം അനുഭവം ഉണ്ടായിട്ടില്ല എന്നും ലിജിമോൾ പറയുന്നു.
View this post on Instagram
അതേസമയം തിയേറ്ററുകളിൽ ഇറങ്ങിയ പൊന്മാൻ മികച്ച പ്രേക്ഷക പ്രതികരണം നേടുന്നുണ്ട്. മലയാള സിനിമയില്‍ ദീര്‍ഘനാള്‍ കലാസംവിധായകനായ ജ്യോതിഷ് ശങ്കര്‍ തന്റെ ആദ്യ സംവിധാന സംരംഭത്തില്‍ തന്നെ മികച്ച മേക്കിങ് കാഴ്ചവെച്ചിരിക്കുന്നുവെന്നും അഭിപ്രായങ്ങളുണ്ട്. അജേഷ് എന്നാണ് ചിത്രത്തില്‍ ബേസില്‍ ജോസഫ് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര്. നായിക ലിജോമോള്‍ ജോസ് ആണ്. മരിയന്‍ ആയി സജിന്‍ ഗോപു, ബ്രൂണോ ആയി ആനന്ദ് മന്മഥന് എന്നിവരും ചിത്രത്തിലെ നിര്‍ണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ദീപക് പറമ്പോല്‍, രാജേഷ് ശര്‍മ, സന്ധ്യ രാജേന്ദ്രന്, ജയ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചല്‍, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാന്‍, കെ വി കടമ്പനാടന്‍ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരണ്‍ പീതാംബരന്, മിഥുന് വേണുഗോപാല്‍, ശൈലജ പി അമ്പു, തങ്കം മോഹന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.