ആരോഗ്യം ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട സമയമാണ് ഗര്‍ഭകാലം. ഈ സമയത്തുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ പ്രത്യേകം പറയേണ്ടല്ലോ.. ഭക്ഷണകാര്യം മാത്രമല്ല, മറ്റുപലകാര്യങ്ങളും ഈ സമയത്ത് ശ്രദ്ധിക്കേണ്ടതുണ്ട്. പലരും ശ്രദ്ധിക്കാതെ വിടുന്ന ഒരു കാര്യമാണ് ഉറങ്ങുന്ന വശം. ഗര്‍ഭകാലം നിര്‍ബന്ധമായും വശം കിടന്നുറങ്ങണം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
സുഖപ്രദമായ രീതിയില്‍ ഉറങ്ങുക എന്നത് പലപ്പോഴും ഗര്‍ഭിണികളില്‍ അല്പം വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ഈ സമയം പലപ്പോഴും ആരോഗ്യ രംഗത്തെ വിദഗ്ധര്‍ നിങ്ങളില്‍ വശം തിരിഞ്ഞുള്ള ഉറക്കം നിര്‍ദ്ദേശിക്കുന്നു. പ്രത്യേകിച്ച് ഇടതുവശത്ത്, ഇത് അമ്മയ്ക്കും കുഞ്ഞിനും നിരവധി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു
രക്തയോട്ടം ഈ സമയത്ത് വളരെയധികം കൂടുതലായി ആവശ്യമുള്ള സമയമാണ്. അതുകൊണ്ട് തന്നെ ചരിഞ്ഞ് കിടന്നുറങ്ങുന്നത് പലപ്പോഴും അല്പം ഗുണപ്രദമായ മാറ്റങ്ങള്‍ ഈ സമയം ഉണ്ടാവുന്നു. പ്ലാസന്റയിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിക്കുന്നത് വഴി കുഞ്ഞിന് ആവശ്യമായ പോഷകങ്ങളും ഓക്സിജനും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും വശം തിരിഞ്ഞുള്ള ഉറക്കം. കൂടാതെ കരളിന്മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ഈ പൊസിഷന്‍ സഹായിക്കുന്നു, ഇത് ശരീരത്തില്‍ നിന്ന് ടോക്സിന് പുറന്തള്ളുന്നതിനും സഹായിക്കും.
നടുവേദനക്ക് പരിഹാരം
ഗര്‍ഭിണികള്‍ വളരെയധികം പാടുപെടുന്ന ഒരു അവസ്ഥയാണ് നടുവേദന. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ ഉറക്കം ഒരു പ്രധാന ഘടകമാണ്. ചരിഞ്ഞ് കിടന്നുറങ്ങുന്ന ഗര്‍ഭിണികളില്‍ നടുവേദന വളരെ കുറവായിരിക്കും. പ്രധാന രക്തക്കുഴലുകളുടെ കംപ്രഷന്‍ തടയുന്നതിലൂടെ ഇത് നടുവേദനയെ ഇല്ലാതാക്കുന്നു. അതോടൊപ്പം തന്നെ ഗര്‍ഭകാലത്ത് വ്യാപകമായ നെഞ്ചെരിച്ചിലും ആസിഡ് റിഫ്ലക്സും നിയന്ത്രിക്കാന്‍ ഇത് സഹായിക്കും.
കിടക്കുമ്പോള്‍ ശ്രദ്ധിക്കാന്‍
ചരിഞ്ഞ് കിടന്നുള്ള ഉറക്കം സുഖകരമാക്കുന്നതിന് വേണ്ടി തലയിണകള്‍ കൃത്യമായി ഉപയോഗിക്കേണ്ടതാണ്. അതിനായി നിങ്ങളുടെ കാല്മുട്ടുകള്ക്കിടയില് ഒരു തലയിണ വയ്ക്കുന്നത് നല്ലതാണ്. കൂടാതെ ഇത് നിങ്ങളുടെ ഇടുപ്പ് കുറച്ച് കൂടി ആയാസരഹിതമാക്കുന്നു. അത് മാത്രമല്ല നിങ്ങളുടെ താഴത്തെ പുറകിലെ ആയാസം കുറയ്ക്കുകയും ചെയ്യും. നിങ്ങളുടെ വയറിന് താഴെയും ഒരു തലയിണ അധിക പിന്തുണയ്ക്കായി വെക്കുന്നത് നല്ലതാണ്. ഇത് നിങ്ങള്‍ക്ക് കിടക്കുമ്പോള്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ ലഘൂകരിക്കാന്‍ സഹായിക്കും.
നല്ല ഉറക്കത്തിനായി ശ്രദ്ധിക്കേണ്ടത്
ഗര്‍ഭകാലം നല്ല ഉറക്കത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ തന്നെ നല്ല ഗുണനിലവാരമുള്ള ഉറക്കത്തിന് ശ്രദ്ധിക്കണം എന്നതാണ്. അതിനായി ഉറങ്ങുന്നതിന് മുന്‍പായി ചൂടുവെള്ളത്തിലെ കുളി നല്ലതാണ്. ഇത് കൂടാതെ എന്തെങ്കിലും വായിക്കുന്നതും ഒരു ഗ്ലാസ്സ് പാല് കുടിക്കുന്നതും നല്ലതാണ്. ഇത് ഉറക്ക അസ്വസ്ഥതകളെ ലഘൂകരിക്കുകയും ആരോഗ്യമുള്ള ഉറക്കം പ്രദാനം ചെയ്യുകയും ചെയ്യും. ഇതില്‍ ഒഴിവാക്കേണ്ടത് വയറ് നിറഞ്ഞുള്ള ഭക്ഷണവും കഫീന്‍ അടങ്ങിയ പാനീയങ്ങളുമാണ്.