Movie News

സ്ക്വിഡ് ഗെയിം സീസൺ 3 റിലീസ് തീയതി പ്രഖ്യാപിച്ചു – ‘Squid Game’ Season 3 to Premiere on June

നെറ്റ്ഫ്ലിക്സ് ജനപ്രിയ വെബ് ഷോ സ്ക്വിഡ് ഗെയിമിന്‍റെ മൂന്നാമത്തെയും അവസാനത്തെയും സീസണിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ദക്ഷിണ കൊറിയൻ സർവൈവൽ ത്രില്ലർ സീരീസിന് നാടകീയമായ ഒരു സമാപനം വാഗ്ദാനം ചെയ്യുന്ന ഫസ്റ്റ് ലുക്ക് ടീസറിനൊപ്പമാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. 2025 ജൂണ്‍ 27ന് മൂന്നാം സീസണ്‍ എത്തും.

സീരീസ് സ്രഷ്ടാവ് ഹ്വാങ് ഡോങ്-ഹ്യൂക്ക് തന്നെയാണ് ഷോയുടെ സംവിധായകനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, കിം ജി-യോണും ഷോയുടെ സഹനിര്‍മ്മാതാവ്‌. സീസൺ 2ന്‍റെ ഉദ്യോഗജനകമായ ക്ലൈമാക്സിനെ തുടര്‍ന്ന് ലീ ജംഗ്-ജെ അവതരിപ്പിച്ച ഗി-ഹൺ, ആളുകളുടെ ജീവന്‍ നഷ്ടപ്പെടുത്തുന്ന ഈ മത്സരം നിര്‍ത്താനും കളിക്കാരെ രക്ഷിക്കാനുമുള്ള തന്‍റെ ദൗത്യം എങ്ങനെ പൂര്‍ത്തിയാക്കും എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്.

2024 ഡിസംബർ 26-ന് പുറത്തിറങ്ങിയ സീസൺ 2, ഏഴ് എപ്പിസോഡുകളാണ് ഉണ്ടായിരുന്നത്. സീസണ്‍ 2ഉം സീസണ്‍ 3യും ഒന്നിച്ചാണ് ചിത്രീകരിച്ചത് അതിനാല്‍ തന്നെ 2025ല്‍ ഷോ മൂന്നാം സീസണ്‍ ഇറങ്ങുമെന്ന് നേരത്തെ നെറ്റ്ഫ്ലിക്സ് വ്യക്തമാക്കിയിരുന്നു. 2021-ൽ ഷോയുടെ അപ്രതീക്ഷിത വിജയത്തെത്തുടർന്ന് ഏകദേശം മൂന്ന് വർഷമെടുത്താണ് സീസണ്‍ 2 വന്നത്. റ്റ്ഫ്ലിക്‌സിൽ ഏറ്റവുമധികം ആളുകൾ കണ്ട രണ്ടാമത്തെ ഇംഗ്ലീഷ് ഇതര പരമ്പരയാണ് സ്‌ക്വിഡ് ഗെയിം.

STORY HIGHLIGHT: ‘Squid Game’ Season 3 to Premiere on June