Celebrities

സെയ്ഫിനെ കുത്തിയതും സിസിടിവിയിൽ പതിഞ്ഞതും ഒരേയാൾ; ഫെയ്സ് റെക്ക​ഗ്നിഷൻ റിസൾട്ട് പുറത്ത് – saif ali khan stabbing case face recognition

ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കുത്തിയതും അദ്ദേഹത്തിന്റെ വസതിയിലെ സിസിടിവിയിൽ പതിഞ്ഞ മുഖവും ഇപ്പോൾ അറസ്റ്റിലായിരിക്കുന്ന മൊഹമ്മദ് ഷെരീഫുൾ ഇസ്ലാമിന്റേതെന്ന് അന്വേഷണ സംഘം. രണ്ടാഴ്ച മുൻപാണ് സെയ്ഫിനെ വീട്ടിൽ അതിക്രമിച്ചു കയറി കുത്തി പരിക്കേൽപ്പിച്ചത്.

പ്രതിക്ക് നടത്തിയ ഫെയ്സ് റെക്ക​ഗ്നിഷൻ പരിശോധനാഫലം ഇക്കാര്യമാണ് ചൂണ്ടിക്കാട്ടുന്നതെന്നും പോലീസ് വ്യക്തമാക്കി. ഷെരീഫുൾ ഇസ്ലാമിനും സെയ്ഫിന്റെ വസതിയിലെ സിസിടിവിയിൽ പതിഞ്ഞയാൾക്കും തമ്മിൽ യാതൊരപ മുഖസാദൃശ്യവുമില്ലെന്ന് നേരത്തേ ആരോപണം ഉയർന്നിരുന്നു. ഇതിനെത്തുടർന്നാണ് ഫെയ്സ് റെക്ക​ഗ്നിഷൻ ടെസ്റ്റ് നടത്താൻ പോലീസ് തീരുമാനിച്ചത്. പോലീസ് അറസ്റ്റ് ചെയ്ത പ്രതിയുടേത് തന്നെയാണ് സിസിടിവി ദൃശ്യങ്ങളിലുള്ളതെന്ന് മുതിർന്ന പോലീസ് ഉദ്യോ​ഗസ്ഥൻ സ്ഥിരീകരിച്ചു.

ഈ മാസം 16-ാം തീയതിയാണ് ബാന്ദ്രയിലെ വസതിയിൽവെച്ച് സെയ്ഫ് അലി ഖാന് കുത്തേൽക്കുന്നത്. സംഭവത്തിനുശേഷം 19-ാം തീയതി താനെയിലെ ലേബർ ക്യാമ്പ് പരിസരത്തുവെച്ചാണ് ഷെരീഫുൾ പിടിയിലായത്. നിലവിൽ ആർതർ റോഡ് സെൻട്രൽ ജയിലിലാണ് ഇയാളുള്ളത്.

STORY HIGHLIGHT: saif ali khan stabbing case face recognition