Recipe

ശരീരഭാരം കുറയ്ക്കാൻ ഓട്സ് കൊണ്ടൊരു ഹെൽത്തി റൊട്ടി – healthy oats roti

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഓട്സ്. ഫൈബറിനാല്‍ സമ്പന്നമായ ഓട്സ് കൊണ്ടൊരു ഹെൽത്തി റൊട്ടി തയ്യാറാക്കിയാലോ? നിമിഷ നേരം കൊണ്ട് തയ്യാറാക്കാം ഹെൽത്തി റൊട്ടി.

ചേരുവകൾ

  • ഓട്സ് -2 കപ്പ്
  • പച്ചമുളക് -2 എണ്ണം
  • ചുവന്ന മുളക് ചതച്ചത് -1/2 സ്പൂൺ
  • ചെറിയ ഉള്ളി/ സവാള -1 എണ്ണം
  • മല്ലിയില- ആവശ്യത്തിന്
  • ഉപ്പ് -1 സ്പൂൺ
  • വെള്ളം -2 ഗ്ലാസ്‌

തയ്യാറാക്കുന്ന വിധം

ആദ്യം ഓട്സ് കുറച്ച് സമയം വെള്ളത്തിൽ കുതിരാനായി വെച്ചതിനുശേഷം ഇതിലേക്ക് നമുക്ക് ആവശ്യത്തിന് പച്ചമുളക്, ചുവന്ന മുളക് ചതച്ചത്, ചെറിയ ഉള്ളി ചതച്ചത്, മല്ലിയില ചെറുതായി അരിഞ്ഞത്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് നല്ലതുപോലെ ഒന്ന് അരച്ചെടുക്കുക. അതിനുശേഷം മാവ് ഒരു പാത്രത്തിലേയ്ക്ക് ഒഴിച്ച് കൊടുത്തതിന് ശേഷം പാകത്തിന് ഉപ്പും ചേർത്ത് ദോശക്കല്ലിലേയ്ക്ക് ഒട്ടും എണ്ണ ചേർക്കാതെ തന്നെ ഇത് ഒഴിച്ചുകൊടുത്ത് രണ്ട് സൈഡും മൊരിയിച്ച് എടുക്കാം.

STORY HIGHLIGHT : healthy oats roti