Movie News

ചെറിയ വ്യത്യാസത്തിൽ ഒന്നാം സ്ഥാനം നഷ്ടമായി മമ്മൂക്ക ചിത്രം; മുന്നിൽ ആ യുവനടൻ, ജനുവരിയിലെ കളക്‌ഷൻ ഇതാ…| kerala-box-office-openings

ആസിഫ് അലി, ടൊവിനോ തോമസ്, മമ്മൂട്ടി, ബേസിൽ ജോസഫ്, സൗബിൻ ഷാഹിർ തുടങ്ങിയവരുടെ സിനികളാണ് ജനുവരിയിൽ തിയറ്ററുകളിൽ എത്തിയത്

കഴിഞ്ഞ വർഷം മലയത്തിൽ ഇറങ്ങിയ ഭൂരിഭാ​ഗം പടങ്ങളും ഹിറ്റ് ചാർട്ടിൽ ഇടംനേടി. ഈ പുതിയ വർഷത്തിലും ആദ്യംസമായ ജനുവരിയും വിജയ ചിത്രങ്ങളോടെയാണ് അവസാനിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. കളക്ഷനുകളിൽ വലിയൊരു തേരോട്ടം കാണാൻ സാധിക്കില്ല. എങ്കിലും ഫീൽ ​ഗുഡ് സിനിമകൾ സമ്മാനിക്കാൻ ഈ മാസത്തിന് സാധിച്ചിട്ടുണ്ട്.

ആസിഫ് അലി, ടൊവിനോ തോമസ്, മമ്മൂട്ടി, ബേസിൽ ജോസഫ്, സൗബിൻ ഷാഹിർ തുടങ്ങിയവരുടെ സിനികളാണ് ജനുവരിയിൽ തിയറ്ററുകളിൽ എത്തിയത്. ഇവയ്ക്ക് സാമാന്യം ഭേദപ്പെട്ട കളക്ഷനും ലഭിച്ചിട്ടുണ്ട്. ഈ അവസരത്തിൽ ജനുവരി മാസം ആദ്യദിനം മികച്ച കളക്ഷൻ നേടിയ സിനിമകളുടെ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പർട്ട് പ്രകാരം ആസിഫ് അലി നായകനായി എത്തിയ രേഖാചിത്രം ആണ് ഒന്നാം സ്ഥാനത്ത്. 1.92 കോടിയാണ് ഓപ്പണിം​ഗ് ഡേയിൽ രേഖാചിത്രത്തിന് നേടാനായത്. ഈ വര്‍ഷത്തെ ആദ്യ 50 കോടി ക്ലബ്ബും ആസിഫ് പടത്തിനാണ്.

രണ്ടാം സ്ഥാനത്ത് മമ്മൂട്ടി ചിത്രമാണ്. ഡൊമനിക് ആന്റ് ദ ലേഡീസ് പേഴ്സ് ആണ് ചിത്രം. രേഖാചിത്രവുമായുള്ള ചെറിയ വ്യത്യാസത്തിലാണ് ഒന്നാം സ്ഥാനം മമ്മൂട്ടി പടത്തിന് നഷ്ടമാണ്. മൂന്നാം സ്ഥാനത്ത് ടൊവിനോ തോമസിന്റെ ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ ചിത്രം ഐഡന്റിറ്റിയാണ്. സിനിമകളുടെ കളക്ഷൻ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

1 രേഖാചിത്രം – 1.92 കോടി
2 ഡൊമനിക് ആന്റ് ദ ലേഡീസ് പേഴ്സ് – 1.85 കോടി
3 ഐഡന്റിറ്റി – 1.8 കോടി
4 പ്രാവിൻകൂട് ഷാപ്പ് – 1.7 കോടി
5 പൊൻമാൻ – 0.85 ലക്ഷം
6 ഒരു ജാതി ഒരു ജാതകം – 0.5 ലക്ഷം

ഫെബ്രുവരിയിൽ ഒരു പിടി മികച്ച സിനിമകളാണ് റിലീസിന് ഒരുങ്ങുന്നത്. മമ്മൂട്ടി നായകനായി എത്തുന്ന ബസൂക്കയും ഈ മാസം റിലീസിന് എത്തും. ഒപ്പം അജിത്തിന്റെ വിഡാമുയർച്ചി അടക്കമുള്ള തമിഴ് സിനിമകളുടെ റിലീസും ഉണ്ട്. ഇവയോടെല്ലാം മല്ലിട്ട് ഏത് സിനിമയാകും അടുത്ത മാസം ആദ്യദിന കളക്ഷനിൽ ഒന്നാമതെത്തുക എന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

content highlight: sif-ali-movie-rekhachithram-first-position-