ചുരുക്കം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് മീന. ഇതിനിടെ വിവാഹിതയാവുകയും ഒരു കുഞ്ഞിന്റെ അമ്മയാവുകയും ഒക്കെ ചെയ്‌തെങ്കിലും അഭിനയത്തില്‍ സജീവമായിരുന്നു. ഒരിടവേളക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി ദൃശ്യം, ബ്രോ ഡാഡി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാനും താരത്തിന് കഴിഞ്ഞു. ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി വളര്‍ന്ന മീന മലയാളത്തില്‍ തമിഴിലും തെലുങ്കിലും ഒക്കെ സൂപ്പര്‍ താരങ്ങളുടെ നായികയായി അഭിനയിച്ചു. ഇപ്പോഴിതാ മഹിളാരത്നത്തിന് നൽകിയ അഭിമുഖത്തിൽ ഒപ്പം അഭിനയിക്കണമെന്ന് ആഗ്രഹിച്ച നടന്മാർ ആരാണെന്ന് പറഞ്ഞിരിക്കുകയാണ് നടി മീന.
തമിഴിൽ കമൽ ഹാസൻ, രജനികാന്ത്, വിജയകാന്ത്, ശരത്‌കുമാർ, അർജുൻ, കാർത്തിക്, പ്രഭു, ഭാഗ്യരാജ്, സത്യരാജ്, പാർത്ഥിപൻ, അജിത്ത്, വിജയ് എന്നിവർക്കൊപ്പം അഭിനയിച്ചെങ്കിലും അരവിന്ദ് സ്വാമിക്കൊപ്പം അഭിനയിക്കണമെന്നത് ആണ് തന്റെ ആഗ്രഹം. എന്നാൽ അത് മാത്രം സഫലമായില്ലെന്നാണ് മീന പറയുന്നത്.
മീനയുടെ വാക്കുകൾ ഇങ്ങനെയാണ്. –
‘രാജ് കിരൺ സാറിന്റെ ജോഡിയായി എൻ.രാസവിന് മനസിലെ എന്ന സിനിമയിലൂടെയാണ് ഞാൻ നായികയാവുന്നത്. അതിലെ കഥാപാത്രം ഇന്നും മനസ്സിൽ അതേപടി കിടക്കുന്നുണ്ട്. ആ കഥാപാത്രത്തിലൂടെ സ്ത്രീകൾക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചു.
അന്ന് തമിഴിലെ മുൻനിരക്കാരായ രജനികാന്ത്, കമൽ ഹാസൻ, വിജയകാന്ത്, സത്യരാജ്, ശരത്കുമാർ, അർജുൻ, കാർത്തിക്, പ്രഭു, ഭാഗ്യരാജ്, പാർ അജിത്തിനൊപ്പം ഒരു സിനിമയിലും വിജയ്ക്കൊപ്പം ഒരു സിനിമയിൽ നൃത്തരംഗത്തിലും അഭിനയിച്ചിട്ടുണ്ട്.
എന്നാൽ അരവിന്ദ് സ്വാമിക്കൊപ്പം അഭിനയിക്കണം എന്ന എന്റെ ആഗ്രഹം മാത്രം സഫലമായില്ല. മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി, ജയറാം, തെലുങ്കിൽ ചിരഞ്ജീവി എന്നിങ്ങനെ നാലു തെന്നിന്ത്യൻ ഭാഷാ സിനിമകളിലും സൂപ്പർസ്റ്റാർ ജോഡിയായി അഭിനയിച്ചിട്ടുണ്ട്. എന്നിങ്ങനെയാണ് താരത്തിന്റെ വാക്കുകൾ.
1982ൽ പുറത്തിറങ്ങിയ ശിവാജി ഗണേശന്റെ നെഞ്ചുകൾ എന്ന തമിഴ് സിനിമയായിരുന്നു മീനയുടെ ആദ്യ ചിത്രം. 1984ൽ പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ഒരു കൊച്ചുകഥ ആരും പറയാത്ത കഥ എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.