Beauty Tips

മൃതകോശങ്ങളെ അകറ്റി ചർമം മൃദുവാക്കണോ ? അൽപ്പം റവ തന്നെ ധാരാളം | semolina face scrub to remove dead skins

റവയില്‍ ധാരാളം ആന്റിഓക്‌സിഡന്റ്‌സ് അടങ്ങിയിരിക്കുന്നു

ചർമത്തിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. വിയർപ്പും പൊടിയുമെല്ലാം ചർമത്തെ ശ്വാസം മുട്ടിക്കും. ചര്‍മ്മത്തില്‍ മൃതകോശങ്ങള്‍ വരുന്നത് ചര്‍മ്മത്തിന്റെ ഭംഗി ഇല്ലാതാക്കുന്നതിന് കാരണമാകും. ഇത് കുരുവരാനും, അതുപോലെ, ബ്ലാക്ക് ഹെഡ്‌സ്, വൈറ്റ് ഹെഡ്‌സ് എന്നിവ വര്‍ദ്ധിക്കാനും കാരണമാകും.

ഈ മൃതകോശങ്ങള്‍ വരാതിരിക്കണമെങ്കില്‍ ചര്‍മ്മം വൃത്തിയായി സൂക്ഷിക്കണം. കൂടാതെ, കൃത്യമായ ഇടവേളകളില്‍ ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യേണ്ടതും അനിവാര്യമാണ്.

പലരും ചാര്‍കോള്‍ മാസ്‌ക്, അല്ലെങ്കില്‍ ഏതെങ്കിലും സ്‌ക്രബ് എന്നിവയാണ് ചര്‍മ്മ പരിപാലനത്തിനായി ഉപയോഗിക്കുന്നത്. എന്നാല്‍, ഇവയൊന്നും കൂടാതെ, റവ(Semolina) ഉപയോഗിച്ച് ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ സാധിക്കുന്നതാണ്. ഇത് എങ്ങനെയെന്ന് നോക്കാം.

റവയില്‍ ധാരാളം ആന്റിഓക്‌സിഡന്റ്‌സ് അടങ്ങിയിരിക്കുന്നു. അതിനാല്‍, ചര്‍മ്മത്തെ ഫ്രീ റാഡിക്കലുകളില്‍ നിന്നും സംരക്ഷിക്കുന്നതാണ്. കൂടാതെ, ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നതാണ്. അതുപോലെ, റവയില്‍ സ്റ്റാര്‍ച്ച് അടങ്ങിയിരിക്കുന്നതിനാല്‍, ചര്‍മ്മത്തെ മോയ്‌സ്ച്വറൈസ് ചെയ്യാനും സഹായിക്കുന്നു.

ഈ സ്‌ക്രബ് തയ്യാറാക്കാന്‍ ആദ്യം മൂന്ന് ടീസ്പൂണ്‍ റവ അര ഗ്ലാസ്സ് പാലില്‍ കുതിര്‍ക്കാന്‍ വെയ്ക്കുക. റവ കുതിര്‍ന്നതിന് ശേഷം ഇതെടുത്ത് മുഖത്ത് പുരട്ടാവുന്നതാണ്. സാവധാനത്തില്‍ സ്‌ക്രബ് ചെയ്ത് കൊടുക്കുക. അതിനുശേഷം മുഖം കഴുകുക. മുഖം കഴുകി തുടച്ചാല്‍ കറ്റാര്‍വാഴ ജെല്‍ മുഖത്ത് പുരട്ടി മസാജ് ചെയ്യുക. ഇത്തരത്തില്‍ ആഴ്ചയില്‍ ഒരിക്കല്‍ വീതം ചെയ്യുന്നത് ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നതാണ്. അതുപോലെ, ചര്‍മ്മ പ്രശ്‌നങ്ങള്‍ കുറയ്ക്കാനും ഈ സ്‌ക്രബ് സഹായിക്കുന്നതാണ്.

എല്ലാ ചര്‍മ്മ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഈ സ്‌ക്രബ് ഉപയോഗിക്കുന്നത് നല്ലതല്ല. ചിലരില്‍ മുഖക്കുരു, അമിതമായിട്ടുള്ള വരണ്ട ചര്‍മ്മം, എക്‌സിമ പോലെയുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഇത്തരം ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ റവ സ്‌ക്രബ് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം, ചര്‍മ്മ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് ഇവ കാരണമായേക്കാം. അതുപോലെ, റവ സ്‌ക്രബ് ഉപയോഗിച്ച് അമിതമായി ചര്‍മ്മത്തില്‍ ഉരയ്ക്കാതിരിക്കുക. ഇത്തരത്തില്‍ അമര്‍ത്തി ഉരയ്ക്കുന്നത് മുഖക്കുരു വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു.