വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു ജാതി ജാതകം’. നിഖിലാ വിമലിന് പുറമേ ഏഴു നായികമാരാണ് ചിത്രത്തിലുള്ളത്. പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായിക യാദു, പ്രശസ്ത ഗായിക സയനോരാ ഫിലിപ്പ്, ഇന്ദുതമ്പി, ഹരിത (രോമാഞ്ചം ഫെയിം), ചിപ്പി ദേവസ്സി, രജിതാ മധു, ഹരിത എന്നിവരാണ് സിനിമയിലെ മറ്റു നായികമാർ. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രം വിവാഹം ആലോചിക്കുന്ന ഒരു യുവാവിന്‍റെ കഥയാണ് പറയുന്നത്.
ഇപ്പോഴിതാ ഒരു ജാതി ജാതകം സിനിമയ്ക്ക് ഗള്‍ഫില്‍ വിലക്കെന്ന് റിപ്പോര്‍ട്ട്. ജനുവരി 31 നാണ് ചിത്രം തീയറ്ററില്‍ റിലീസ് ചെയ്തത്. എം.മോഹനൻ സംവിധാനം ചെയ്ത ചിത്രം എൽജിബിടിക്യു+ കമ്മ്യൂണിറ്റിയെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരിലാണ് ഗൾഫ് രാജ്യങ്ങളിൽ നിരോധനം നേരിടുന്നു എന്നാണ് റിപ്പോർട്ട്.
റിപ്പോർട്ടുകൾ പ്രകാരം ഒമാന്‍ ഒഴികെ എല്ലാ ജിസിസി രാജ്യങ്ങളിലും സിനിമ നിരോധനം നേരിടുന്നുണ്ട്. 2024 ഓഗസ്റ്റ് 22 നാണ് ചിത്രത്തിന്‍റെ റിലീസ് തീയതി നേരത്തെ പറഞ്ഞിരുന്നെങ്കിലും പിന്നീട് ചിത്രം വൈകുകയായിരുന്നു.
നടൻ വിനീത് ശ്രീനിവാസൻ, സംവിധായകൻ എം. മോഹനൻ, നിഖില വിമൽ എന്നിവർ അരവിന്ദന്‍റെ അതിഥികൾ എന്ന ചിത്രത്തിന്‍റെ വിജയത്തിന് ശേഷം ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഒരു ജാതി ജാതകം.
ഒരു ജാതി ഒരു ജാതകത്തിൽ ബാബു ആന്റണി,പി പി കുഞ്ഞികൃഷ്ണൻ, മൃദുൽ നായർ, ഇഷാ തൽവാർ വിധു പ്രതാപ്,സയനോര ഫിലിപ്പ്,കയാദു ലോഹർ,രഞ്ജി കങ്കോൽ,അമൽ താഹ,ഇന്ദു തമ്പി,രഞ്ജിത മധു, ചിപ്പി ദേവസ്യ, വർഷ രമേശ്, പൂജ മോഹൻരാജ്, ഹരിത പറക്കോട്, ഷോൺ റോമി, ശരത്ത് ശഭ, നിർമ്മൽ പാലാഴി, വിജയകൃഷ്ണൻ, ഐശ്വര്യ മിഥുൻ കൊറോത്ത്, അനുശ്രീ അജിതൻ, അരവിന്ദ് രഘു, തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു.
വർണച്ചിത്രയുടെ ബാനറിൽ മഹാസുബൈർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തിൽ നിർവ്വഹിക്കുന്നു. രാകേഷ് മണ്ടോടി തിരക്കഥ സംഭാഷണം എഴുതുന്നു.
എഡിറ്റർ-രഞ്ജൻ എബ്രഹാം,ഗാനരചന-മനു മഞ്ജിത്ത്,സംഗീതം- ഗുണ ബാലസുബ്രമണ്യം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സൈനുദ്ദീൻ, കല-ജോസഫ് നെല്ലിക്കൽ, മേക്കപ്പ്-ഷാജി പുൽപള്ളി, വസ്ത്രാലങ്കാരം-റാഫി കണ്ണാടിപ്പറമ്പ്. കോ റൈറ്റർ- സരേഷ് മലയൻകണ്ടി, പ്രൊഡക്ഷൻ കൺട്രോളർ-ഷമീജ് കൊയിലാണ്ടി.
ക്രിയേറ്റീവ് ഡയറക്ടർ-മനു സെബാസ്റ്റ്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനിൽ എബ്രാഹം, ഫിനാൻസ് കൺട്രോളർ-ഉദയൻ കപ്രശ്ശേരി, കാസ്റ്റിംഗ് ഡയറക്ടർ- പ്രശാന്ത് പാട്യം, അസോസിയേറ്റ് ഡയറക്ടർ-ജയപ്രകാശ് തവനൂർ,ഷമീം അഹമ്മദ്. അസിസ്റ്റന്റ് ഡയറക്ടർ-റോഷൻ പാറക്കാട്,നിർമ്മൽ വർഗ്ഗീസ്,സമർ സിറാജുദിൻ,കളറിസ്റ്റ്-ലിജു പ്രഭാകർ
സൗണ്ട് ഡിസൈൻ-സച്ചിൻ സുധാകരൻ,സൗണ്ട് മിക്സിംഗ്-വിപിൻ നായർ,വിഎഫ്എക്സ്-സർജാസ് മുഹമ്മദ്, കൊറിയോഗ്രാഫർ-അർച്ചന മാസ്റ്റർ, ആക്ഷൻ-പിസി സ്റ്റണ്ട്സ്,സ്റ്റിൽസ്-പ്രേംലാൽ പട്ടാഴി, പരസ്യക്കല-യെല്ലോ ടൂത്ത്സ്, ടൈറ്റിൽ ഡിസൈൻ-അരുൺ പുഷ്കരൻ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്-നസീർ കൂത്തുപറമ്പ്, അബിൻ എടവനക്കാട്, മാർക്കറ്റിംഗ്, വിതരണം-വർണ്ണച്ചിത്ര,പി ആർ ഒ-എ എസ് ദിനേശ്.
content highlight: oru-jaathi-jaathakam