നടൻ വിജയ്‍യുടെ സിനിമാ കരിയറിലെ അവസാന ചിത്രമാണ് ജനനായകൻ. എച്ച്.വിനോദ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതസംവിധാനം. ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രിയാമണി, മമിതാ ബൈജു, നരേൻ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. ഇപ്പോൾ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൂജാ ഹെഡ്ഗെ വിജയെക്കുറിച്ച് സംസാരിക്കുകയാണ്.
വിജയ്‍ നായകനാകുന്ന അവസാന സിനിമയായിരിക്കും ജനനായകൻ. രാഷ്‍ട്രീയത്തില്‍ സജീവമായതിനെ തുടര്‍ന്നാണ് വിജയ് സിനിമ വിടുന്നത്. സ്‍ക്രീനില്‍ വിജയ്‍യെ കാണാൻ ആഗ്രഹിക്കുന്നയാളാണ് താൻ എന്നാണ് പൂജ ഹെഗ്‍ഡെ അഭിപ്രായപ്പെടുന്നത്. ദളപതി വിജയ് സിനിമ മതിയാക്കുന്നതില്‍ തനിക്ക് വിഷമമുണ്ടെന്നും അദ്ദേഹത്തിന്റെ യാത്രയില്‍ പിന്തുണ നല്‍കുന്നുവെന്നും ആണ് പൂജ ഹെഗ്‍ഡെ പറയുന്നത്.
വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. ഛായാഗ്രഹണം : സത്യൻ സൂര്യൻ, ആക്ഷൻ : അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, എഡിറ്റിങ് : പ്രദീപ് ഇ രാഘവ്, കൊറിയോഗ്രാഫി : ശേഖർ, സുധൻ, ലിറിക്സ് : അറിവ്, കോസ്റ്റ്യൂം : പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ : ഗോപി പ്രസന്ന, മേക്കപ്പ് : നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ : വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.
ഒക്ടോബർ മാസത്തോടെയായിരിക്കും ചിത്രം തിയേറ്ററുകളിൽ എത്തുക എന്നാണ് വിവരം. ദ ഗോട്ടാണ് വിജയ് നായകനായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. വമ്പൻ വിജയമായിരുന്നു ദ ഗോട്ട്. ദ ഗോട്ട് ആഗോളതലത്തില്‍ 456 കോടി രൂപയിലധികം നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.