ജാസ്മിൻ ജാഫറിനെ അറിയാത്ത മലയാളികൾ കുറവാണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലാണ് ആദ്യം ജാസ്മിനെ എല്ലാവർക്കും പരിചയം. കൊറോണക്കാലത്ത് ബ്യൂട്ടി വ്ലോഗ് ചെയ്താണ് ജാസ്മിൻ ആരാധകരെ സൃഷ്ടിച്ചത്. വളരെ പെട്ടെന്ന് തന്നെ യൂട്യൂബിൽ സബ്സ്ക്രൈബേഴ്സിനെ നേടാൻ ഇവർക്ക് സാധിച്ചു. ഇതിനുശേഷം ആയിരുന്നു മലയാളികൾ ബിഗ്ബോസിൽ ജാസ്മിനെ കണ്ടത്. ആരാധകർക്കിടയിൽ വലിയ ചർച്ചയായി മാറാൻ ജാസ്മിന് സാധിച്ചെങ്കിലും അതുപോലെതന്നെ സൈബർ ആക്രമണവും താരത്തിന് നേരിടേണ്ടതായി വന്നു. ഗബ്രിയുമായുള്ള അടുപ്പത്തെ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങനാണ് ജാസ്മിന്‍ നേരിട്ടത്. ഹൗസിൽ നിന്ന് പുറത്തിറങ്ങി അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് മുന്നോട്ടു പോവുകയാണ് ജാസ്മിൻ.
ഷോ തീരുന്നതോടെ ജാസ്മിനും ഗബ്രിയും തമ്മിലുള്ള സൗഹൃദവും അവസാനിക്കുമെന്ന് പലരും പറഞ്ഞിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളേയെല്ലാം കാറ്റില്‍പ്പറത്തുന്ന ജാസ്മിനെയാണ് പിന്നീട് കണ്ടത്. ഷോയ്ക്ക് ശേഷവും ഇരുവരും തമ്മിലുള്ള സൗഹൃദം ശക്തമായി തുടരുകയായിരുന്നു. ജാസ്മിന്റെ യൂട്യൂബ് ചാനലില്‍ സ്ഥിരം സാന്നിധ്യമാണ് ഗബ്രി. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോഷൂട്ടുകളും റീലുകളുമെല്ലാം വൈറലായി മാറാറുണ്ട്. ഇരുവരും ഇപ്പോഴിതാ വിദേശത്ത് യാത്ര നടത്തുകയാണ്. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം ജാസ്മിന്‍ പങ്കുവെക്കുന്നുണ്ട്.
ഇതിനിടെ ഇപ്പോഴിതാ വിദേശത്തു നിന്നും ജാസ്മിന്‍ പങ്കുവച്ചൊരു വീഡിയോ ചര്‍ച്ചയാവുകയാണ്.
തായ്‌ലാന്‍റ് യാത്രയിലാണ് ജാസ്മിൻ. ഒപ്പം സുഹൃത്തായ ഗബ്രിയും ഉണ്ട്. ഇവിടെ നിന്നുമുള്ള ഫോട്ടോകളും വീഡിയോകളും ജാസ്മിൻ പങ്കുവയ്ക്കുകയാണ്. ഇതിൽ ഷോർട്സ് ധരിച്ചൊരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ബീച്ച് സൈഡിൽ നിന്നുമുള്ളതാണ് വീഡിയോ. “മറ്റൊരാളുടെ കണ്ണിലൂടെ എന്നെത്തന്നെ വിലയിരുത്താതിരിക്കാൻ എനിക്ക് വളരെ സമയമെടുത്തു”, എന്നാണ് വീഡിയോയ്ക്ക് ജാസ്മിൻ നൽകിയ ക്യാപ്ഷൻ.
വീഡിയോ പുറത്തുവന്നതും വലിയ വിമർശനങ്ങളാണ് ജാസ്മിന് നേരെ ഉയരുന്നത്. വസ്ത്രധാരണത്തെ കുറിച്ചാണ് വിമര്‍ശനം ഏറെയും. മുൻപ് ജാസ്മിൻ നടത്തിയ പരാമർശങ്ങൾ അടക്കം ഉയർത്തികാട്ടിയാണ് വിമർശനം. ഇതിൽ ഗബ്രിയ്ക്ക് ഒപ്പമുള്ള വീഡിയോയ്ക്ക് താഴെ വന്ന മോശം കമന്റുകൾക്ക് ജാസ്മിൻ ചുട്ട മറുപടിയും നൽകുന്നുണ്ട്. അതേസമയം, വിമർശകരെ എതിർത്തുകൊണ്ട് ജാസ്മിന്റെ ആരാധകരും രംഗത്തുണ്ട്. ‘ജീവിതം ആസ്വദിക്കൂ’ എന്നാണ് ഇവർ പറയുന്നത്. ബിഗ് ബോസിൽ വച്ച വലിയ വിമർശനങ്ങൾ നേരിട്ടിട്ടും അതെല്ലാം തരണം ചെയ്ത് മുന്നേറുന്ന ജാസ്മിനെ പ്രശംസിക്കുന്നവരും ധാരാളമാണ്.
content highlight: bigg-boss-malayalam-fame-jasmin-jafar-got-criticism