Pravasi

തപാൽ പാക്കേജിനുള്ളിൽ മയക്കുമരുന്ന് കടത്തിയ 24 കാരൻ അറസ്റ്റിൽ

മനാമ : തപാൽ പാക്കേജിനുള്ളിൽ മാരകമായ മയക്കുമനായ എംഡി എം എ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചിരിക്കുകയാണ് പ്രവാസി യുവാവ് 5 വർഷത്തെ ശിക്ഷയ്ക്കാണ് ഇപ്പോൾ ഇയാൾക്ക് എതിരെയുള്ള പിഴയായി വന്നിരിക്കുന്നത് ക്രിമിനൽ കോടതിയാണ് ഇത് വിരുദ്ധിച്ചിരിക്കുന്നത് ഇതോടൊപ്പം തന്നെ മൂവായിരം ദിനാർ പിഴ അടയ്ക്കണം എന്ന നിയമവും ഉണ്ട് ശിക്ഷ അനുഭവിച്ച ശേഷം മാത്രമേ പ്രതിയെ നാട് കടത്തുകയുള്ളൂ ഇത് കോടതിയുടെ ഉത്തരവാണ് 24 വയസ്സുകാരനായ പാകിസ്ഥാനിയാണ് എന്നും പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും മനസ്സിലാകുന്നു

പാക്കേജിനുള്ളിലായി വാഷിംഗ് മെഷീൻ കളിപ്പാട്ടത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് പ്രതിയിൽ നിന്നും കണ്ടെടുത്തത് ആദ്യം നടത്തിയ തപാൽ പരിശോധനയിൽ അധികൃതർക്ക് മയക്കുമരുന്ന് കണ്ടെത്തുവാൻ കഴിയുകയും ചെയ്തില്ല എന്നാൽ ഈ പാക്കേജ് തെറ്റായ വിലാസത്തിൽ ഒരു ബഹ്റൈനി പൗരന്റെ വീട്ടിൽ എത്തിച്ചേർന്നതിനെ തുടർന്നാണ് 24 കാരനായ പ്രതി അറസ്റ്റ് ആകുന്നത് പാക്കേജിന് അധികഭാരം കൂടിയതോടെയാണ് ഇത് അഴിച്ചു നോക്കുകയും ഇതിനുള്ളിൽ എന്താണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നത് തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു

Latest News