Celebrities

ആ ട്രോൾ കാരണം സിനിമയിലെ ആ ഒരു രംഗം തന്നെ മാറ്റിക്കളഞ്ഞു വിനീത് ശ്രീനിവാസൻ

മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരനായ നടനും സംവിധായകനും ഗായകനും ഒക്കെയാണ് വിനീത് ശ്രീനിവാസൻ നായകനാകുന്ന പുതിയ പടം ഇപ്പോൾ തീയറ്ററുകളിൽ റിലീസിന് ഒരുങ്ങാൻ കാത്തിരിക്കുകയാണ് ഈ സാഹചര്യത്തിൽ ഇപ്പോൾ വിനീത് ശ്രീനിവാസൻ പുതിയൊരു അഭിമുഖത്തിൽ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത് വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ റിലീസിനു ശേഷം വിനീതിന് ഒരുപാട് ട്രോളുകളെ ഫെയ്സ് ചെയ്യേണ്ടതായി വന്നിരുന്നു ഇപ്പോൾ ഈ കാര്യങ്ങളെ കുറിച്ചൊക്കെയാണ് വിനീത് പറയുന്നത്

ഇങ്ങനെ ട്രോളുകൾ വന്നപ്പോൾ എന്താണ് തോന്നിയത് എന്ന് ചോദിച്ചപ്പോൾ വളരെ അപ്രതീക്ഷിതമായി ഒരു കുന്ന് ട്രോളുകൾ ഇങ്ങനെ വന്നപ്പോൾ ഞാൻ വല്ലാത്തൊരു അവസ്ഥയിലായി പോയി എന്നാണ് വിനീത് പറയുന്നത് ആദ്യം അത് വലിയ ഷോക്കായിരുന്നു പിന്നീട് ഞാൻ അതിനെ ആ രീതിയിൽ എടുക്കാൻ പഠിച്ചു എന്നും വിനീത് പറയുന്നുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് വിനീതിന്റെ സിനിമകളിൽ കൂടുതലായി ചെന്നൈ നഗരത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട് എന്നതാണ് ഇതിനെക്കുറിച്ച് നടൻ പറഞ്ഞിരുന്നു താൻ ഇനിയും ചെയ്യാൻ പോകുന്ന ഒരു സിനിമയിൽ ചെന്നൈ മലയാളിയെ കുറിച്ച് പറയുന്നുണ്ട്

അപ്പോൾ സംവിധായകൻ പറഞ്ഞു വിനീതേ ഇനി നീ ഇത് ചെയ്യണ്ട മലയാള സിനിമയിൽ ചെയ്താലും നീ ഇനി ഇത് ചെയ്യാതിരിക്കുന്നതായിരിക്കും നല്ലതായിരുന്നു അങ്ങനെ ആ രംഗം തന്നെ മാറ്റിക്കളഞ്ഞു എന്നാണ് ഏറെ രസകരമായ രീതിയിൽ വിനീത് പറയുന്നത് അതുപോലെതന്നെ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലും ആയുള്ള സൗഹൃദത്തെക്കുറിച്ച് വിനീത് പറഞ്ഞതിനും വലിയ തോതിലുള്ള ട്രോളുകൾ വന്നിരുന്നു ഇതിനെക്കുറിച്ചും വിനീത് പരാമർശിക്കുന്നുണ്ട് പ്രണവിനെ കുറിച്ച് അങ്ങനെ ഇങ്ങനെ എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല എന്നും പലരും ചോദിക്കുന്നതിനുള്ള മറുപടിയാണ് പറഞ്ഞത് എന്നും ഏറെ രസകരമായ രീതിയിൽ വിനീത് പറയുന്നു