Beauty Tips

വരണ്ട ചർമ്മമുള്ളവർ കറ്റാര്‍വാഴ ഉപയോഗിക്കാമോ ? ഇവ അറിഞ്ഞു വെച്ചോളൂ | side-effects-of-aloe-vera-gel

മുഖക്കുരു മാറ്റാൻ ഏറെ നല്ലതാണ് കറ്റാർവാഴ ജെൽ

പ്രകൃതിദത്ത സൗന്ദര്യവർദ്ധക വസ്തുക്കളിലേക്ക് ആളുകൾ തിരിച്ചു പോയിക്കൊണ്ടിരിക്കുകയാണ്. ഇതിൽ ഏറ്റവും പ്രചാരത്തിലുള്ള ഒന്നാണ് കറ്റാർവാഴ. മോയ്ചറൈസറായി കറ്റാർവാഴ ഉപയോഗിക്കുന്നത് പലരുടെയും ശീലമാണ്. എന്നാൽ ഇതൊരു നല്ല മാസ്ക് കൂടിയാണ്. നല്ല കറ്റാർവാഴ ജെൽ മുഖത്തൊരു 10 മിനിറ്റോളം വയ്ക്കുന്നത് ചർമ്മത്തിലേക്ക് ഇത് ആഴത്തിൽ ഇറങ്ങാനും എല്ലാ ഗുണങ്ങളും ആഗിരണം ചെയ്യാനും സഹായിക്കും. ഇത് ചർമ്മത്തെ മൃദുവാക്കാനും അതുപോലെ നല്ല തുടിപ്പും ഭംഗിയും നൽകാനും സഹായിക്കുന്നതാണ്. പ്രത്യേകിച്ച് തണുപ്പ്, വരൾച്ച, അമിതമായ പൊടി പടലങ്ങൾ എന്നിവയൊക്കെ ഉള്ള സമയത്ത് ഇത് ഉപയോഗിക്കാവുന്നതാണ്.

മുഖക്കുരു മാറ്റാൻ ഏറെ നല്ലതാണ് കറ്റാർവാഴ ജെൽ. ചർമ്മത്തിൻ്റെ നിറ വ്യത്യാസം മാറ്റാനും ഇത് സഹായിക്കാറുണ്ട്. ഇതിലെ ആൻ്റി ഓക്സിഡൻ്റുകളും എൻസൈമുകളും ചർമ്മത്തിന് നിറം നൽകാനും അതുപോലെ പിഗ്മൻ്റേഷൻ പ്രശ്നങ്ങൾ മാറ്റാനും സഹായിക്കും. ഇത് ചർമ്മത്തിലുണ്ടാകുന്ന മുഖക്കുരുവിൻ്റെ പാടുകളെ ഇല്ലാതാക്കാനും ബെസ്റ്റാണ്. ഇതിലെ ആൻ്റി ബാക്ടീരിയൽ ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്.

എന്നാല്‍, വരണ്ട ചര്‍മ്മമാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ ചില ദോഷവശങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. അവ എന്തെല്ലാമെന്ന് നോക്കാം.

കറ്റാര്‍വാഴയുടെ ഗുണങ്ങള്‍

ഒട്ടനവധി സൗന്ദര്യ ഗുണങ്ങളാല്‍ സമ്പന്നമാണ് കറ്റാര്‍വാഴ. പതിവായി ചര്‍മ്മത്തില്‍ കറ്റാര്‍വാഴ പുരട്ടിയാല്‍ ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടും. അതുപോലെ, നിരവധി ഗുണങ്ങളും ലഭിക്കും. അവ എന്തെല്ലാമെന്ന് നോക്കാം.

ചര്‍മ്മത്തില്‍ നിന്നും കരുവാളിപ്പ് അകറ്റുന്നു.
ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
മുഖക്കുരുവും കറുത്ത പാടുകളും അകറ്റുന്നു.
ചര്‍മ്മത്തില്‍ നിന്നും വരളകളും ചുളിവുകളും അകറ്റുന്നു.
നിറം വര്‍ദ്ധിപ്പിക്കുന്നു.
ചര്‍മ്മത്തെ മോയ്‌സ്ച്വര്‍ ചെയ്യുന്നു.

വരണ്ട ചര്‍മ്മം

ഓയ്‌ലി സ്‌കിന്‍ പോലെ തന്നെ പലരിലും വരണ്ട ചര്‍മ്മം കണ്ടുവരാറുണ്ട്. ഏറ്റവും കൂടുതല്‍ ചര്‍മ്മ പ്രശ്‌നങ്ങള്‍ വേട്ടയാടുന്നതും വരണ്ട ചര്‍മ്മം ഉള്ളവരിലാണ്. വരണ്ട ചര്‍മ്മം ഉള്ളവരില്‍ പ്രായം അമിതമായി തോന്നാം. നെറ്റിയില്‍ ചുളിവുകള്‍ വീഴാനുള്ള സാധ്യത കൂടുതലാണ്. മുഖക്കുരു വര്‍ദ്ധിക്കാനും വരണ്ട ചര്‍മ്മം ഒരു കാരണമാണ്. ചര്‍മ്മം വേഗത്തില്‍ ചുളിയാനും, മൊരി വരാനും വരണ്ട ചര്‍മ്മം കാരണമാകുന്നു. കൂടാതെ, ചര്‍മ്മ രോഗങ്ങളും ഇവരില്‍ അമിതമായിരിക്കും.

വരണ്ട ചര്‍മ്മവും കറ്റാര്‍വാഴയും

വരണ്ട ചര്‍മ്മം ഉള്ള വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍, കറ്റാര്‍വാഴ പുരട്ടുമ്പോള്‍ ചില അഅസ്വസ്ഥതകളും, അലര്‍ജി പ്രശ്‌നങ്ങളും ചര്‍മ്മത്തില്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അവ എന്തെല്ലാമെന്ന് നോക്കാം.

ചര്‍മ്മത്തില്‍ പുകച്ചില്‍ ഉണ്ടാകാന്‍ സാധ്യത

ചര്‍മ്മത്തില്‍ ചൊറിച്ചില്‍, ചുവന്ന് തടിക്കുക എന്നിവ ഉണ്ടാകാം.
മുറിവുകളില്‍ അമിതമായി പുരട്ടുന്നത് സ്വഭാവികമായി മുറിവുണങ്ങാനുള്ള ശരീരത്തിന്റെ ശേഷിയെ ഇല്ലാതാക്കുന്നു.
പഴുപ്പ്, മുറിവ്, എന്നിവ ഉള്ള സ്ഥലങ്ങളില്‍ കറ്റാര്‍വാഴ ജെല്‍ പുരട്ടുന്നത് അണുബാധയ്ക്ക് കാരണമാണ്.
കുരുക്കള്‍ മുഖത്ത് പൊന്താനുള്ള സാധ്യത.

ശ്രദ്ധിക്കേണ്ടവ

അലര്‍ജി പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഡോക്ടറെ കാണിക്കുക. വരണ്ട ചര്‍മ്മം ഉള്ളവര്‍ കടകളില്‍ നിന്നും കറ്റാര്‍വാഴ ജെല്‍ വാങ്ങുമ്പോള്‍ അതില്‍ ആര്‍ട്ടിഫിഷ്യല്‍ നിറവും മണവും ചേര്‍ക്കാത്ത കറ്റാര്‍വാഴ ജെല്‍ നോക്കി വാങ്ങാന്‍ ശ്രദ്ധിക്കുക. അലര്‍ജി പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുകയാണെങ്കില്‍ കറ്റാര്‍വാഴ ജെല്‍ ഉപയോഗിക്കാതിരിക്കുക.

content highlight: side-effects-of-aloe-vera-gel