മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് വീണാ നായർ. കഴിഞ്ഞ കുറേ വർഷങ്ങളായി അഭിനയ രംഗത്ത് സജീവമായ വീണ ബിഗ് ബോസ് മലയാളത്തിലും മത്സരാർത്ഥിയായി എത്തിയിരുന്നു. കുറച്ച് ദിവസങ്ങളായി നിറഞ്ഞു നിന്നിരുന്ന വാർത്തകളിൽ ഒന്നായിരുന്നു വീണയുടെ വിവാഹമോചന വാർത്ത. ഇതോട് അനുബന്ധിച്ച് വീണ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
വിവാഹമോചനത്തെ കുറിച്ചുള്ള ഓണ്‍ലൈന്‍ മലയാളി എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്റെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. ‘കയ്യിൽ കുറേ കാശുണ്ടെങ്കിൽ എല്ലാം ആയെന്നാണ്. പക്ഷേ ഒരിക്കലും അല്ല. സമാധാനമാണ് ജീവിതത്തിൽ വേണ്ടത്. സമാധാനമായി ഉറങ്ങണം. എന്റെ സന്തോഷം എന്നത് സമാധാനമാണ്. എല്ലാത്തിനും ഒരു ഫുൾ സ്റ്റോപ്പ് ഉണ്ടാവുമല്ലോ. അതുപോലൊരു ഫുൾ സ്റ്റോപ് വിവാഹ ജീവിതത്തിനും ഉണ്ടാവും. മുന്നോട്ടുള്ള അദ്ദേഹത്തിന്റെ ജീവിതത്തിൽ പുള്ളിക്കാരിയാണ് കൺഫർട്ട് എങ്കിൽ ഞാൻ എന്നാ പറയാനാ. എനിക്ക് മകനുണ്ട്. ഒത്തിരി ദൂരം മുന്നോട്ട് പോകാനുണ്ട്. എന്റെ ഉള്ളിൽ എന്റെ കുറച്ച് കാര്യങ്ങളുണ്ടാവും. അത് ലോകത്തുള്ള ഒരാൾക്കും അറിയില്ല. എനിക്ക് മാത്രമെ അറിയൂ. അതിൽ സുഖമാണെങ്കിലും ദുഖം ആണെങ്കിലും ഞാൻ ഹാപ്പിയാണ്. അല്ലെങ്കിലും ആർക്കാണ് നമ്മുടെ വിഷമം കാണാൻ ആഗ്രഹം.’ വീണ പറഞ്ഞു.
കഴിഞ്ഞ ദിവസം ആയിരുന്നു വീണയും ആർജെ അമനും തമ്മിൽ വിവാഹ മോചിതരായത്. കഴിഞ്ഞ ഏറെ നാളായി ഇരുവരും അകന്ന് താമസിക്കുകയായിരുന്നു. എന്നാൽ മകന്റെ എല്ലാകാര്യങ്ങളെല്ലാം ഇരുവരും ഒരുമിച്ചാണ് ചെയ്യുന്നത്.
STORY HIGHLIGHT: actress veena nair after divorce