Kottayam

കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം; തലയ്ക്കടിയേറ്റ് അസം സ്വദേശി മരിച്ചു | migrant-worker killed

മദ്യപാനത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ തലയ്ക്ക് അടിയേറ്റതാണ് മരണ കാരണം

കോട്ടയം: കുറിച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവ് മരിച്ചു. അസം സ്വദേശിയായ ലളിത് (24) ആണ് കൊല്ലപ്പെട്ടത്. പ്രതി അസം സ്വദേശി വിജയകുമാറിനെ ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ തലയ്ക്ക് അടിയേറ്റതാണ് മരണ കാരണം. മൃതദേഹം ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

content highlight : one-killed-in-migrant-workers-clash-at-kottayam