Movie News

ഗോകുലിനൊപ്പം സ്റ്റെപ്പിട്ട് മമ്മൂട്ടി; ‘ഡൊമനിക്കി’ലെ ​ഗാനം എത്തി – dominic and the ladies purse video song

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ എന്ന ചിത്രത്തിലെ വീഡിയോ ​ഗാനം റിലീസ് ചെയ്തു. ഈ രാത്രി എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ്, തിരുമാലി, സത്യപ്രകാശ്, പവിത്ര ചാരി എന്നിവർ ചേർന്നാണ്. തിരുമാലി, വിനായക് ശശികുമാർ എന്നിവർ ചേർന്നാണ് ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത്. ജനുവരി 23നാണ് ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്’ തിയറ്ററുകളിൽ എത്തിയത്.

ഗൗതം വസുദേവ് മേനോന്‍റെ മലയാളം സംവിധാന അരങ്ങേറ്റമാണ് ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്’. ചിത്രത്തിൽ ഡൊമനിക് എന്ന ഡിറ്റക്റ്റീവ് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും ട്രെയിലറും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി കമ്പനിയായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം.

മമ്മൂട്ടി, ഗോകുൽ സുരേഷ്, എന്നിവർക്കൊപ്പം സുഷ്മിത ഭട്ട്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സിദ്ദിഖ്, ലെന, ഷൈൻ ടോം ചാക്കോ, വാഫ ഖതീജ, സുദേവ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്. കഥ ഡോ. നീരജ് രാജന്‍, തിരക്കഥ, സംഭാഷണം ഡോ. നീരജ് രാജന്‍, ഡോ. സൂരജ് രാജന്‍, ഗൗതം വസുദേവ് മേനോന്‍, ഛായാഗ്രഹണം വിഷ്ണു ആര്‍ ദേവ്.

STORY HIGHLIGHT: dominic and the ladies purse video song