Thrissur

പൂജ സ്റ്റോറിന്റെ മറവിൽ പുകയില കച്ചവടം , ഉടമ അറസ്റ്റിൽ | tobacco selling

ചാക്കുകളിലായി സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നമായ ഹാന്‍സാണ് പിടികൂടിയത്

നിരോധിത പുകയില ഉൽപ്പന്നങ്ങള്‍ വിൽപ്പന നടത്തുന്നതുമായി ബന്ധപ്പെട്ട് കുന്നംകുളം പൊലീസും എക്‌സൈസും നിരവധിതവണ പൂജ സ്റ്റോറില്‍ പരിശോധന നടത്തി ലഹരി ഉൽപ്പന്നങ്ങള്‍ പിടികൂടിയിട്ടുണ്ട്. സ്ഥാപന ഉടമ തസ് വീറിനെയും സഹായിയെയും അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

വരും ദിവസങ്ങളിലും മേഖലയില്‍ പരിശോധന ശക്തമാക്കുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗ്രേഡ് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ജി ശിവശങ്കരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഗണേശന്‍ പിള്ള, ജിതിന്‍, എന്‍ കെ സതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

content highlight : shop-selling-banned-tobacco-products