Movie News

‘ഇടി മഴ കാറ്റ്’ ടീസര്‍ പുറത്ത് വിട്ട് അണിയറപ്രവർത്തകർ – idi mazha kaattu movie teaser

ചെമ്പന്‍ വിനോദ് ജോസ്, ശ്രീനാഥ് ഭാസി, സുധി കോപ്പ, സെന്തില്‍ കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അമ്പിളി എസ് രംഗന്‍ ചിത്രം ‘ഇടി മഴ കാറ്റ്’ന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ജിഷ്ണു പുന്നകുളങ്ങര, സരീഗ് ബാലഗോപാലന്‍, ധനേഷ് കൃഷ്ണന്‍, ജലീല്‍, സുരേഷ് വി, ഖലീല്‍ ഇസ്‌മെയില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മാണം വഹിക്കുന്ന ചിത്രത്തിന്റെ കഥയും സംഭാഷണവും അമല്‍ പിരപ്പന്‍കോടും തിരക്കഥ അമലും അമ്പിളി എസ് രംഗനും ചേര്‍ന്നാണ് ഒരുക്കുന്നത്.

സാധാരണക്കാരുടെ വേഷത്തില്‍ താരങ്ങള്‍ പ്രത്യക്ഷപ്പെട്ട ടീസര്‍ കഥാപാത്രങ്ങളുടെ മാനസികനില വെളിപ്പെടുത്തുന്ന വിധമാണ് ഒരുക്കിയിരിക്കുന്നത്. കേരളം-ബംഗാള്‍ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. പാലക്കാട്ടുകാരനായ പെരുമാള്‍ എന്ന കഥാപാത്രമായ് ചെമ്പന്‍ വിനോദ് എത്തുമ്പോള്‍ തിരുവനന്തപുരത്തെ ട്യൂഷന്‍ അധ്യാപകന്‍ അജിത്തിനെയാണ് ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്നത്.

ശരണ്‍ ജിത്ത്, പ്രിയംവദ കൃഷ്ണന്‍, പൂജ ദേബ് എന്നിവർ ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യുസേര്‍സ്: കിരണ്‍ കൃഷ്ണ എന്‍, ഗൗതം മോഹന്‍ദാസ്, ഛായാഗ്രഹണം: നീല്‍ ഡി’കുഞ്ഞ.

STORY HIGHLIGHT: idi mazha kaattu movie teaser