തെന്നിന്ത്യന്‍ സിനിമയോടൊപ്പംതന്നെ ബോളിവുഡിലും സാന്നിധ്യമറിയിച്ച നടിയാണ് സാമന്ത റൂത്ത്പ്രഭു. സാമന്തയും നാഗ ചൈതന്യയുമായുള്ള വിവാഹവും ശേഷം നടന്ന വിവാഹമോചനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെ തരണം ചെയ്ത് തന്റെ അഭിനയ ജീവിതവുമായി മുന്നോട്ട് പോവുകയാണ് താരം ഇപ്പോൾ.
സിറ്റാഡെലിന്റെ ഇന്ത്യന്‍ പതിപ്പായ സിറ്റാഡെല്‍ ഹണിബണ്ണിയില്‍ വരുണ്‍ ധവാനൊപ്പം സാമന്തയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ ചിത്രം റിലീസായതിനുപിന്നാലെ സാമന്തയും സംവിധായകന്‍ രാജ് നിദിമൊരുവും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ അഭ്യൂഹം കൂടുതല്‍ ശക്തമായിരിക്കുകയാണ്. രാജ് നിദിമൊരുവുമായി കൈകോര്‍ത്ത് പിടിച്ച് പിക്കിള്‍ബോള്‍ ടൂര്‍ണമെന്റില്‍ സാമന്ത എത്തിയതോടെയാണ് ഈ വാര്‍ത്തകള്‍ വീണ്ടും സജീവമായത്. ടൂര്‍ണമെന്റില്‍ നിന്നുള്ള ചിത്രങ്ങള്‍ താരം കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇത് വൈറൽ ആവുകയും ചെയ്തു. പിന്നാലെ ഇരുവരും ഡേറ്റിങ്ങിലാണെന്ന തരത്തിൽ പ്രചരണം നടന്നു.
ഇതിന് പിന്നാലെ വലിയ വിമർശനമാണ് സാമന്തയ്ക്ക് നേരെ വരുന്നത്. രാജ് വിവാഹിതനാണ് എന്നതാണ് അതിന് കാരണം. ‘രാജ് വിവാഹിതനാണ്. ഒരു കുടുംബമായി കഴിയുന്ന ആളാണ് അദ്ദേഹം. രാജിനൊപ്പമുള്ള ഫോട്ടോ പരസ്യമായി പങ്കിടരുത്. സ്വന്തം ദാമ്പത്യം തകർന്നു. മറ്റൊരു സ്‌ത്രീയുടെ ജീവിതം കൂടി ഇല്ലാതാക്കരുത് ‘, എന്നാണ് സാമന്തയുടെ പോസ്റ്റിന് താഴെ വന്നിരിക്കുന്ന കമന്റ്.
വേള്‍ഡ് പിക്കിള്‍ബോള്‍ ലീഗില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു സാമന്തയും രാജും. അതേസമയം, രാജും ഭാര്യയും അകന്നാണ് കഴിയുന്നതെന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇരുവരും വൈകാതെ വേർപിരിയുമെന്നും പറയപ്പെടുന്നു. ഇതിനിടെ അനാവശ്യ പ്രചരണങ്ങൾ വേണ്ടെന്നും രാജും സാമന്തയും നല്ല സുഹൃത്തുക്കളാണെന്നു ആരാധകർ പറയുന്നു. എന്തായാലും ഇക്കാര്യത്തിൽ താരം വിശദീകരണമൊന്നും നൽകിയിട്ടില്ല.
‘ദ് ഫാമിലി മാന്‍’, ‘ഫാര്‍സി’, ‘സിറ്റാഡല്‍: ഹണി ബണി’, ‘ഗണ്‍സ് ആന്റ് ഗുലാബ്‌സ്’ എന്നിവയുടെയെല്ലാം സഹ സംവിധായകനാണ് രാജ് നിദിമൊരു.കൂടുതല്‍ കൂടുല്‍ വെല്ലുവിളികളുള്ള കഥാപാത്രങ്ങളെ ഏറ്റെടുക്കാനും അത് ചെയ്യാനും തന്നെ പ്രേരിപ്പിച്ചത് രാജാണെന്ന് സാമന്ത ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു.
2017ൽ ആയിരുന്നു നാഗ ചൈതന്യയും സാമന്തയും വിവാഹിതരായത്. ഏറെ ആഘോഷിക്കപ്പെട്ട വിവാഹം ആയിരുന്നുവെങ്കിലും അത് അധിക നാൾ നീണ്ടുനിന്നില്ല. 2021ൽ ഇരുവരും വേർപിരിഞ്ഞു. പിന്നാലെ 2024 ഡിസംബറിൽ നാഗ ചൈതന്യയും നടി ശോഭിതയുമായി വിവാഹിതരാകുകയും ചെയ്തിരുന്നു.