വിഷാദത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെപ്പറ്റി സംസാരിച്ച് ആര്യ ബഡായി. . മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആര്യ. “ഞാന്‍ ഡിപ്രഷനില്‍ പോയിട്ടുള്ള ഒരാളാണ്. ഡിപ്രഷനിലേക്ക് പോയിട്ട് തിരികെ വരിക എന്നത് ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണ്. നമ്മള്‍ എത്രയൊക്കെ ഓവര്‍ കം ചെയ്തുവെന്ന് പറഞ്ഞാലും ഒരു കനല്‍ ബാക്കിയുണ്ടാകും. നമ്മള്‍ വിചാരിക്കാത്ത സാഹചര്യത്തില്‍ അത് ട്രിഗര്‍ ആകും. ട്രിഗര്‍ ആയാല്‍ അത് കൈകാര്യം ചെയ്യാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്. ഡിപ്രഷന്‍ വല്ലാത്തൊരു അവസ്ഥയാണ്. ഒരു മനുഷ്യരെ കാണാന്‍ തോന്നില്ല. നമ്മള്‍ നമ്മളെ തന്നെ വെറുത്തു പോകും. അത് എങ്ങനെ വിശദീകരിക്കണം എന്ന് എനിക്ക് അറിയില്ല.” ആര്യ പറയുന്നു.
വെറുതെ ഒരു മുറിയില്‍ അടച്ചിരുന്ന് കരയുന്നതല്ല ഡിപ്രഷന്‍. അങ്ങനൊരു തെറ്റിദ്ധാരണ കുറേ പേര്‍ക്കുണ്ട്. കരഞ്ഞു തീര്‍ക്കുന്നതല്ല ഡിപ്രഷന്‍. ബ്ലാങ്ക് സ്‌പേസ് പറയുന്ന, വല്ലാത്തൊരു സാഹചര്യമാണ്. ഒരു ഡാര്‍ക്ക് സ്‌പേസില്‍ നമ്മള്‍ മൂടി പോകുന്ന അവസ്ഥയാണ്. വല്ലാത്തൊരു ശ്വാസംമുട്ടല്‍ അനുഭപ്പെടും. അതില്‍ നിന്നും പുറത്ത് കടക്കാന്‍ പറ്റാതെ വരുമ്പോളാണ് ചിലര്‍ ആത്മഹത്യ ചെയ്യുന്നത്. പുറത്ത് വരിക എന്നത് എളുപ്പമല്ല. ഭാഗ്യം കൊണ്ടാണ് പലരും പുറത്ത് വരുന്നത്. സത്യം പറഞ്ഞാല്‍ ഞാന്‍ ഭാഗ്യം കൊണ്ടാണ് അതില്‍ നിന്നും പുറത്ത് വന്നതെന്നും താരം പറയുന്നു.
എന്റെ സാഹചര്യം മനസിലാക്കി പുറത്തെടുത്ത് ഇടാന്‍ എന്റെ കുടുംബവും സുഹൃത്തുക്കളും ഉണ്ടായിരുന്നതിനാല്‍ ഞാന്‍ അതിനെ അതിജീവിച്ചു. ഇപ്പോഴും ചെറിയ കാര്യം മതി ഞാന്‍ ട്രിഗര്‍ ആകും. പ്രവചനീതതമാണ്. വിഷമം തോന്നുന്നതും ഡിപ്രഷനും വേറെ വേറെയാണെന്നാണ് ആര്യ പറയുന്നത്. പുറത്ത് കടക്കാന്‍ എന്നെ സഹായിച്ചത് എന്റെ സഹോദരി, അമ്മ, ഏറ്റവും അടുത്ത സുഹൃത്തുക്കളായ രശ്മിയും വരുണുമാണെന്നാണ് ആര്യ പറയുന്നത്. അവര്‍ ഇല്ലെങ്കില്‍ ഞാന്‍ പൂര്‍ണമായും മുങ്ങിപ്പോയേനെ. നമ്മളുടെ സാഹചര്യം മനസിലാക്കുകയും നമ്മളെ അവര്‍ താങ്ങുകയും ചെയ്യണം. നമുക്ക് വെന്റ് ഔട്ട് ചെയ്യാനുള്ള സാഹചര്യം അവര്‍ ഒരുക്കി തരണം. അവരത് തന്നതിനാലാണ് ഞാന്‍ മുങ്ങിപ്പോകാതിരുന്നതെന്നും താരം പറയുന്നു.
തന്റെ യഥാര്‍ത്ഥ സുഹൃത്തുക്കൾ ആരെന്ന് തിരിച്ചറിഞ്ഞ വര്‍ഷമായിരുന്നു പോയ വര്‍ഷമെന്ന് ആര്യ പറഞ്ഞു. പിന്നില്‍ നിന്ന് കുത്തിയവരെ തിരിച്ചറിയാന്‍ സാധിച്ചുവെന്നും യഥാര്‍ത്ഥ സുഹൃത്തുക്കള്‍ ആരെന്ന് മനസിലായെന്നും ആര്യ പറയുന്നു ”സൗഹൃദങ്ങള്‍ കുറഞ്ഞ് വരുന്നുണ്ട്. പക്ഷെ ഞാന്‍ അതില്‍ സന്തുഷ്ടയാണ്. നമ്മള്‍ക്ക് ജീവിതത്തില്‍ ചില സാഹചര്യങ്ങള്‍ വരുമ്പോഴാണ് നമ്മളെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന സുഹൃത്തുക്കള്‍ ആരെന്ന് തിരിച്ചറിയാന്‍ സാധിക്കുക. ഞാന്‍ മനസിലാക്കുന്നത് ദൈവമായിട്ട് അങ്ങനൊരു പരീക്ഷണം ഇട്ടു തരുന്നതാണെന്നാണ്. ഞാന്‍ ഭയങ്കര സോഷ്യല്‍ ആയൊരു ആളാണ്.” ആര്യ പറയുന്നു.
പെട്ടെന്ന് സുഹൃത്തുക്കളെയുണ്ടാക്കുന്ന ആളാണ്. ഇമോഷണല്‍ കണക്ഷന്‍ എന്റെ കുടുംബത്തിന് കൊടുത്തതിനേക്കാള്‍ എന്റെ സുഹൃത്തുക്കള്‍ക്ക് കൊടുത്ത ആളാണ്. സുഹൃത്തുക്കള്‍ക്ക് വേണ്ടി ജീവന്‍ കൊടുക്കാനും ഞാന്‍ തയ്യാറാണ്. എന്റെ കൂടെ സ്‌കൂളില്‍ പഠിച്ച കൂട്ടുകാര്‍ക്ക് വരെ അതറിയാം. ചെറുപ്പം മുതലേ ഞാന്‍ അങ്ങനെയാണ്. സൗഹൃദത്തിന് വളരെയധികം മൂല്യം കൊടുക്കുന്ന ആളാണ്. സ്‌കൂള്‍ കാലം മുതലുള്ള സുഹൃത്തുക്കള്‍ ഇപ്പോഴും എന്റെ സുഹൃത്തുക്കളാണ്. ഇന്നും എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ പത്ത് വര്‍്ഷത്തിലധികമായി എന്റെ സുഹൃത്തുക്കളായവരാണ്. സൗഹൃദങ്ങളെ നിധി പോലെ കാത്തു സൂക്ഷിക്കുന്ന ആളാണ് ഞാന്‍. സൗഹൃദത്തിന് ഞാന്‍ ഒരുപാട് മൂല്യം നല്‍കുന്നുണ്ടെന്നും ആര്യ പറയുന്നു.
എന്നാല്‍ അങ്ങനെ തന്നെ കൂടെ കൂട്ടിയവര്‍ പിന്നീടൊരു സാഹചര്യത്തില്‍ പിന്നില്‍ നിന്നും കുത്തി. നമ്മുടെ മുന്നില്‍ ചിരിച്ചു കളിച്ച് നടന്നിട്ട് പിന്നില്‍ നമ്മളെക്കുറിച്ച് വളരെ മോശമായി സംസാരിക്കും. അത് നമ്മള്‍ അറിയേണ്ടി വരുന്നു. നേരിട്ട് കേള്‍ക്കുന്നു. അങ്ങനൊക്കെ വരുന്നത് ഭയങ്കര ഡിപ്രസിംഗ് ആയിരുന്നു. അതൊരു ട്രോമയായിരുന്നു. പക്ഷെ കുഴപ്പമില്ല. ഒരു ഫില്‍റ്ററേഷന്‍ നടന്നുവെന്ന് പറയാം. കഴിഞ്ഞ കുറച്ച് മാസങ്ങളിലാണ് അത് നടന്നത്. വളരെ വലിയൊരു ഫില്‍റ്ററേഷന്‍. അതില്‍ ശരിക്കും നെല്ലും പതിരും തിരിച്ചറിഞ്ഞു. അതില്‍ ഞാന്‍ സന്തുഷ്ടയാണെന്നും താരം പറയുന്നു.
content highlight: arya-badai-depression