Entertainment

ജീവിതത്തിലെ ഏറ്റവും മനോഹരമായ മറ്റൊരു നിമിഷം; കുഞ്ഞു ജനിച്ച സന്തോഷം പങ്കിട്ട് നടി ദേവിക നമ്പ്യാരും ഗായകൻ വിജയ് മാധവും| Actress Devika and Singer Vijay madhav

രണ്ടാമത്തെ കുഞ്ഞു ജനിച്ച സന്തോഷം പങ്കിട്ട് നടി ദേവിക നമ്പ്യാരും ഗായകൻ വിജയ് മാധവും

രണ്ടാമത്തെ കുഞ്ഞു ജനിച്ച സന്തോഷം പങ്കിട്ട് നടി ദേവിക നമ്പ്യാരും ഗായകൻ വിജയ് മാധവും. ജനുവരി–30നാണ് ദേവിക പെൺകുഞ്ഞിനു ജന്മം നൽകിയതെന്ന് വിഡിയോയിലൂടെ വിജയ് അറിയിച്ചു. ‘ജീവിതത്തിലെ ഏറ്റവും മനോഹരമായ മറ്റൊരു നിമിഷം. പെൺകുഞ്ഞ്’ എന്ന കുറിപ്പോടെയാണ് താരങ്ങൾ കുഞ്ഞ് ജനിച്ച വിവരം പങ്കുവച്ചത്.

ഭയങ്കര പ്ലാനിങ്ങൊക്കെയായിരുന്നു. പെട്ടി പാക്കിങ്, അൺബോക്സിങ്, ഹോസ്പിറ്റൽ വ്ലോ​ഗ് എല്ലാം പ്ലാൻ ചെയ്തിരുന്നു. വൻ പരിപാടികളൊക്കെയായിരുന്നു പ്ലാൻ ചെയ്തത്. പക്ഷെ എല്ലാം ചീറ്റിപ്പോയി. രണ്ടാം തിയ്യതിയെ അ‍ഡ്മിഷനാകൂവെന്നാണ് വിചാരിച്ചിരുന്നത്.

ആറ്, ഏഴ് ഓക്കെയായിരിക്കും ഡ്യൂ ഡെയ്റ്റ് എന്നും പ്രതീക്ഷിച്ചിരുന്നു. പക്ഷെ മുപ്പതാം തിയ്യതി കിടന്നപ്പോൾ വാട്ടർ ബ്രേക്കായോന്ന് സംശയമുണ്ടെന്ന് ദേവിക പറഞ്ഞു.

Content Highlight: Actress Devika and Singer Vijay madhav