Thiruvananthapuram

ശൂരനാട്ടു കുഞ്ഞൻപിള്ള പുരസ്കാരം ഡോ. എ.എം ഉണ്ണിക്കൃഷ്ണന്

പണ്ഡിതശ്രേഷ്ഠനും പ്രഥമ എഴുത്തച്ഛൻ പുരസ്കാര ജേതാവുമായ ഡോ.ശൂരനാട്ട് കുഞ്ഞൻപിള്ളയുടെ സ്മരണാർത്ഥം കരമന സഹോദരസമാജം എൻ എസ് എസ് കരയോഗം നല്കുന്ന ആറാമതു സാഹിത്യപുരസ്കാരം പ്രമുഖസാഹിത്യകാരനും വിദ്യാഭ്യാസവിചക്ഷണനുമായ ഡോ. എ എം ഉണ്ണിക്കൃഷ്ണന്. ചിറയിൻകീഴ് ശ്രീകണ്ഠൻനായർ രൂപകല്പനചെയ്ത ശില്പവും പ്രശസ്തിപത്രവും 25,555/- രൂപയും ഉൾപ്പെടുന്നതാണ് പുരസ്കാരം. ഡോക്ടര്‍ എം ലീലാവതി, ഡോ. ബി സി ബാലകൃഷ്ണൻ, സുമംഗല എന്ന ലീലാ നമ്പൂതിരിപ്പാട്, ഡോക്ടർ എസ് കെ വസന്തൻ, ഡോക്ടർ എം ജി എസ് നാരായണൻ എന്നിവർക്കാണ് മുന്പ്, ഈ പുരസ്‌കാരം ലഭിച്ചത്.

ഫെബ്രുവരി16-ാം തീയതി ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് കരമന എൻ എസ് എസ് കരയോഗമന്ദിരത്തിൽ നടത്തുന്ന കുടുംബസംഗമത്തിൽവച്ച് മുൻ ഡി ജി പി ഡോ. അലക്സാണ്ടർ ജേക്കബ് പുരസ്കാരം സമർപ്പിച്ച് മുഖ്യപ്രഭാഷണം നടത്തും. കരയോഗം പ്രസിഡൻറ് എസ് ഉപേന്ദ്രൻനായർ അദ്ധ്യക്ഷത വഹിക്കുന്ന യോഗം, എൻ എസ് എസ് വൈസ് പ്രസിഡൻറും തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡൻറുമായ സംഗീത് കുമാർ ഉദ്ഘാടനം ചെയ്യും. കുടുംബസംഗമത്തിന്റെയും കരയോഗം ഈയിടെ വാങ്ങിയ വജ്രജൂബിലി മന്ദിരത്തിന്റെൂയും ഉദ്ഘാടനവും അദ്ദേഹം നടത്തും.

മാധവൻതമ്പി നൈപുണ്യപുരസ്കാരം ശരണ്യ ശശികുമാറിന് നല്കും. മോസ്കോയിൽവച്ചു നടന്ന ദസ്തയേവ്സ്കി ഇൻറർനാഷണൽ ഡ്രാമ ഫെസ്റ്റിവലിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തു നാടകം അവതരിപ്പിച്ച കെ എസ് പ്രവീൺ കുമാർ, അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിലിൽനിന്ന് കെമിസ്ട്രിയിൽ ഡോക്ടറേറ്റ് ലഭിച്ച മഹിമ ഉണ്ണിക്കൃഷ്ണൻ, അമേരിക്കയിലെ ടെക്സാസ് എ&എം യൂണിവേഴ്സിറ്റിയിൽനിന്ന് ബയോ മെഡിക്കൽ ഇഞ്ചിനീയറിങ്ങിൽ ഡോക്ടറേറ്റ് ലഭിച്ച പ്രിയങ്കാ വസന്തകുമാരി, തിരുനെൽവേലി മനോന്മണിയം സുന്ദരനാർ യൂണിവേഴ്സിറ്റിയിൽനിന്നു കോമേഴ്സിൽ ഡോക്ടറേറ്റ് നേടിയ ആർച്ച ആർ ഗോപൻ എന്നിവർക്കും പുരസ്കാരം നല്കും.

കരയോഗം സെക്രട്ടറി എ സതീഷ് കുമാർ സ്വാഗതവും കരയോഗം വൈസ്‌പ്രസിഡന്റ് പി ഗോപിനാഥൻനായർ കൃതജ്ഞതയും പ്രകാശിപ്പിക്കും. തിരുവനന്തപുരം താലൂക്കു യൂണിയൻ വൈസ് പ്രസിഡൻറ് കാർത്തികേയൻനായർ, മേഖലാകൺവീനർ നടുവത്ത് വിജയൻ, സെക്രട്ടറി വിജു വി നായർ തുടങ്ങിയവർ പങ്കെടുക്കുന്നതാണ്. കരയോഗം വനിതാസമാജത്തിന്റെ 23-ാമതു വർഷികത്തോടനുബന്ധിച്ച് ഫെബ്രുവരി 15-ാം തീയതി ശനിയാഴ്ച വൈകുന്നേരം നാലുമണിക്കു നടത്തുന്ന പൊതുയോഗം തിരുവനന്തപുരം താലൂക്ക് എൻ എസ് എസ് വനിതാ യൂണിയൻ പ്രസിഡൻറ് ഈശ്വരി അമ്മ ഉദ്ഘാടനം ചെയ്യും.

വനിതാസമാജം പ്രസിഡൻറ് എ മോഹനകുമാരി അധ്യക്ഷത വഹിക്കും. കരമന എൻ എസ് എസ് കോളേജ് മുൻ പ്രിൻസിപ്പാളും കോട്ടയം താലൂക്ക് വനിതാ യൂണിയൻ സെക്രട്ടറിയുമായ ഡോ. പി ജയശ്രീ വിശിഷ്ടാതിഥിയും കരയോഗം പ്രസിഡൻറ് എസ് ഉപേന്ദ്രൻനായർ മുഖ്യപ്രഭാഷകനുമാവും. തിരുവനന്തപുരം താലൂക്ക് വനിതാ യൂണിയൻ സെക്രട്ടറി ലീലാകരുണാകരൻ, കരയോഗം സെക്രട്ടറി എ സതീഷ് കുമാർ എന്നിവർ ആശംസകൾ നേരും. വനിതാസമാജം സെക്രട്ടറി പി എസ് ഇന്ദിരാഭായിപ്പിള്ളയമ്മ സ്വാഗതവും വനിതാസമാജം വൈസ് പ്രസിഡൻറ് ലീലാചന്ദ്രൻ കൃതജ്ഞതയും പ്രകാശിപ്പിക്കും.

ശതാഭിക്ഷിക്തനായ തളിയൽ രാജശേഖരൻപിള്ള, ശ്രീമദ്ഭഗവദ്ഗീത അദ്ധ്യാപികയും കരയോഗാംഗവുമായ പത്മകുമാരി, 2023-ലെ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിന്റെ ബെസ്റ്റ് ടീച്ചർ അവാര്ഡ്ദ നേടിയ ഡോ. എം ശ്രീജിത്ത് എന്നിവരെ അഭിനന്ദിക്കും. വനിതാസമജാംഗങ്ങളും കുട്ടികളും അവതരിപ്പിക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം ഫ്ലവേഴ്സ് ടോപ് സിങ്ഗർ സീസ ണ്‍‌‍‍ രണ്ടു വിജയിയായ മാസ്റ്റർ അക്ഷിത് നിർവഹിക്കും.

CONTENT HIGH LIGHTS; Dr. Shuranattu Kunhanpilla Award. AM Unnikrishnan

Latest News