Entertainment

മുംബൈ തെരുവിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നത് ആമിർ ഖാനോ? യാഥാർഥ്യമിതാണ്…

തെരുവിൽ അലഞ്ഞു തിരയുന്ന ആമിർ ഖാൻ

തിരക്കേറിയ മുംബൈ നഗരത്തിലൂടെ ഒരു ‘ഗുഹാമനുഷ്യൻ’ നടന്നുപോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇത് ബോളിവുഡ് നടൻ ആമിർ ഖാനാണെന്ന തരത്തിൽ വാർത്തകളും പ്രചരിച്ചു. എന്നാൽ ആ വീഡിയോയിൽ കാണുന്നത് ആമിറിനെയല്ല എന്ന് വ്യക്തത വരുത്തിയിരിക്കുകയാണ് നടനോട് അടുത്ത വൃത്തങ്ങൾ.

ഗുഹാമനുഷ്യനെപോലെ വസ്ത്രം ധരിച്ച് മുംബൈ നഗരത്തിലൂടെ നടന്നത് ആമിർ ഖാനല്ല. ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും നടനോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ദിവസമായിരുന്നു അന്ദേരിയിലെ തെരുവില്‍ ജട പിടിച്ച മുടിയും താടിയുമായി ഗുഹാമനുഷ്യന്റെ രൂപത്തിൽ ഒരാൾ പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ഇത് ആമിർ ഖാനാണെന്ന തരത്തിൽ വാർത്തകളും വന്നു. ഒരു എനര്‍ജി ശീതള പാനീയത്തിന് വേണ്ടിയുള്ള പരസ്യത്തിന്‍റെ ഭാഗമായിരുന്നു ഈ പ്രാങ്ക് എന്നും വാർത്തകൾ പ്രചരിച്ചു.

ഒരു പരസ്യചിത്രീകരണത്തിന്‍റെ ഭാഗമായി ആമിര്‍ ഖാന്‍ ഗുഹ മനുഷ്യന്‍റെ രൂപത്തിലേക്ക് മാറുന്ന മേക്കപ്പ് വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് റോഡിലൂടെ നടന്ന വെെറല്‍ വീഡിയോയിലെ ഗുഹാ മനുഷ്യന്‍ ആമിര്‍ ഖാന്‍ ആണെന്ന് രീതിയില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്.