Celebrities

പ്രായം മറന്നു വസ്ത്രം ധരിക്കാണോ! നടി സായി പല്ലവിക്ക് എതിരെ വിമർശനം| Actress Sai Pallavi Latest

അമ്മച്ചിമാരെ പോലെ നടക്കണോ എന്ന് സോഷ്യൽ മീഡിയ

സിനിമ പ്രേമികൾക്ക് സുപരിചിതയാണ് നടി സായി പല്ലവി. ഹീറോയിൻ എന്ന തരത്തിലുള്ള ഒരു ആഢംബരവും പെരുമാറ്റവും നടിയിൽ കാണാൻ കഴിയില്ല. അഭിനയത്തികവുകൊണ്ട് സാക്ഷാൽ മണിരത്നത്തെപ്പോലും തന്റെ ഫാനാക്കി മാറ്റിയ താരം ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും തിരക്കുള്ള നായിക നടിയാണ്. പ്രേമത്തിലെ മലർ ടീച്ചറുടെ മുഖമാണ് സായ് പല്ലവിയെന്ന പേര് കേൾക്കുമ്പോൾ എല്ലാവരുടെയും മനസിലേക്ക് ആദ്യം ഓടി എത്തുക.

സിംപിൾ ആയി നടക്കാൻ ആണ് എപ്പോഴും താരം ഇഷ്ടപ്പെടുന്നത്. യഥാർത്ഥ ജീവിതത്തിലും നടി വളരെ സിംപിളും എളിമയുമുള്ള വ്യക്തിയാണെന്ന് പിന്നീട് സായ് പല്ലവിയുടെ അഭിമുഖങ്ങളും വീഡിയോകളും കൂടുതലായി പുറത്ത് വന്നപ്പോഴാണ് പ്രേക്ഷകർക്ക് മനസിലായത്. മാന്യമായ വസ്ത്രധാരണം അതാണ് സായ് പല്ലവിക്ക് ഇത്രയേറെ പ്രേക്ഷക പിന്തുണ ലഭിക്കാൻ മറ്റൊരു കാരണം. ഇതിനിടയിലാണ് ഇപ്പോൾ പുതിയ വിമർശനം വന്നിരിക്കുന്നത്. അമ്മച്ചി മാരെ പോലെ വസ്ത്രം ഇടണോ, പ്രായം അനുസരിച്ചു നടന്നാൽ പോരെ എന്നാണ് വിമർശന കൂട്ടർ ചോദിക്കുന്നത് .

ഇന്ത്യയിൽ എവിടെ പ്രത്യക്ഷപ്പെട്ടാലും അത് പൊതു ചടങ്ങാണെങ്കിലും സ്വകാര്യ ഫങ്ഷനുകളിലാണെങ്കിലും എത്തിനിക്ക് വെയറുകളും സാരികളുമാണ് സായ് പല്ലവി ധരിക്കാറുള്ളത്. വിദേശ രാജ്യങ്ങളിലേക്ക് പോകുമ്പോൾ മാത്രമാണ് സ്ലീവ് ലെസ്സും മോഡേൺ വസ്ത്ര രീതിയും നടി ഉപയോ​ഗിക്കാറുള്ളത്. പത്ത് വർഷത്തെ സിനിമാ ജീവിതത്തിനിടെ ഇരുപതോളം സിനിമകൾ ചെയ്തുവെങ്കിലും ഒന്നിൽ പോലും തന്റെ ശരീരം എക്സ്പോസ് ചെയ്ത് സായ് പല്ലവി പ്രത്യക്ഷപ്പെട്ടിട്ടില്ല.

 

നല്ലൊരു ഡാൻസറായിട്ട് കൂടി വസ്ത്രത്തിൽ മാന്യത പാലിക്കാൻ നടി എപ്പോഴും ശ്രദ്ധിക്കാറുണ്ട്. പൊതുവെ തമിഴ് സിനിമകളിലെ ഡെപ്പാം കൂത്ത് ​ഗാനങ്ങളിൽ നായികമാർ അഭിനയിക്കുമ്പോൾ അൽപം ​​ഗ്ലാമറസ് വേഷങ്ങൾ ധരിക്കാറുണ്ട്. എന്നാൽ അത്തരം ​​ഗാനങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ​ഗ്ലാമറസ് ആകാതെ തന്നെ തന്റെ നൃത്ത ചുവടുകൾ കൊണ്ട് ആരാധകരെ കൂട്ടാൻ സായ് പല്ലവിക്കായി. ഇന്നേവരെ സൗന്ദര്യ വർധക വസ്തുക്കളുടെ പരസ്യങ്ങളിലും നടി അഭിനയിച്ചിട്ടില്ല.

കോടികളുടെ ഓഫർ‌ വന്നിട്ടും നടി അത് നിരസിച്ചു. ഇക്കാര്യങ്ങളെല്ലാം കൊണ്ട് തന്നെ തങ്ങളുടെ വീട്ടിലെ അം​ഗം എന്നപോലെയാണ് തെന്നിന്ത്യൻ സിനിമാ പ്രേമികൾ സായ് പല്ലവിയെ സ്നേഹിക്കുന്നത്. ഇപ്പോഴിതാ നടിയുടെ ഏറ്റവും പുതിയ വീഡിയോയാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.

Content Highlight: Sai Pallavi Latest