Fashion

ലോകത്തര ബ്രാൻഡുകളുടെ വ്യാജന്മാർ വിപണിയിൽ! സൂക്ഷിച്ചാൽ ദുഖിക്കേണ്ട, ചെയ്യേണ്ടത് ഇത്രമാത്രം…| Fake Branded Products

ബ്രാൻഡുകളുടെ വ്യാജന്മാർ വിപണിയിൽ വിലസുന്നു

ദിനംപ്രതി വിപണിയിൽ അനവധി ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്ക് വേണ്ടി തയ്യാറാകുകയാണ്. ബ്രാൻഡഡ് സാധനങ്ങളും വിപണിയിലുണ്ട്. എന്നാൽ ബ്രാൻഡഡ് വസ്തുക്കൾക്കൊപ്പം നിരവധി വ്യാജന്മാരും വിപണിയിലെത്തുന്നുണ്ട്. ഇത്തരം വ്യാജന്മാരിൽ പലയാളുകളും വീണു പോകുന്നുമുണ്ട്.

ഇത്തരത്തിൽ വ്യാജന്മാരിൽ മുൻപന്തിയിലുള്ള ഒന്നാണ് നൈക്ക് എയർഫോഴ്‌സ് 1 സ്‌നീക്കർഹെഡ്‌സ്. നൈക്കിന്റേതെന്ന് തോന്നിപ്പിക്കുന്ന നിരവധി ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. ഈ വ്യാജന്മാരിൽ വീഴാതെ ശരിയായ നൈക്ക് എയർഫോഴ്‌സ് എങ്ങനെ കണ്ടെത്താമെന്ന് നമുക്ക് നോക്കാം.

ഷൂ വ്യാജനാണോ അല്ലയോ എന്ന് ഇന്ന് കണ്ടെത്തുക പ്രയാസമാണ്. കാരണം ഒറിജിനലിനെ വെല്ലുന്ന വ്യാജനാണ് പല ഓൺലൈൻ സ്റ്റോറുകളിലും. എന്നാൽ ഇതിെനാരു ട്രിക്ക് ഉണ്ട്. ഷൂവിൻ‌റെ ‌ബോക്സ് പരിശോധിച്ചാൽ ഇത് നമുക്ക് വ്യക്തമാകും. ശരിയായ എയർഫോഴ്‌സ് 1 ഹോക്‌സിൽ കൃത്യമായ ലോഗോയുണ്ടാകും. മാത്രവുമല്ല, ഉയർന്ന ഗുണനിലവാരമുള്ള പെയിന്റിങ്ങുകളും സ്‌നീക്കേർസിന്റെ പ്രത്യേകതകൾ വ്യക്തമാക്കുന്ന ലേബലുകളുമുണ്ടാകും. തെറ്റായ ലോഗോയും ലേബലുമാണെങ്കിൽ അത് വ്യാജനായിരിക്കും.

ഒറിജിനൽ നൈക്ക് എയർഫോഴ്‌സ് 1ന് വേണ്ടി ഏറ്റവും ഗുണനിലവാരമുള്ള വസ്തുക്കളാണുപയോഗിക്കുന്നത്. എല്ലാ എയർഫോഴ്‌സ് 1നും ഷൂ ബോക്‌സിന് തുല്യമായ സ്‌റ്റോക്ക് കീപ്പിങ് യൂണിറ്റ് (എസ്‌കെയു) ഉണ്ടായിരിക്കും. എപ്പോഴും ഇവ രണ്ടും തുല്യമാണോ എന്ന് പരിശോധിക്കണം. അല്ലെങ്കിൽ അത് വ്യാജമായിരിക്കും.

നൈക്ക് എയർഫോഴ്‌സ് 1ൽ പ്രധാനമായും എയർ കുഷ്യനിങ് ഉണ്ടാകും. മാത്രവുമല്ല, ധരിക്കുമ്പോൾ നല്ല സുഖവുമുണ്ടാകും. എന്നാൽ വ്യാജ നൈക്ക് ധരിക്കുമ്പോൾ തന്നെ നമുക്ക് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. അതുകൊണ്ട് വലിയ വില നൽകി സാധനങ്ങൾ വിപണിയിൽ നിന്ന് വാങ്ങുമ്പോൾ തന്നെ വ്യാജനാണോ ഒറിജിനലാണോയെന്ന് മനസിലാക്കേണ്ടത് നിർബന്ധമാണ്.

Content Highlights; Fake branded products

Latest News