Entertainment

ഇത് തലയുടെ വിളയാട്ടം! ചോട്ടാ മുംബൈ റീ റിലീസ് ചെയ്യുന്നു| Malayalam movie Chotta Mumbai

മോഹൻലാൽ പ്രധാന കേന്ദ്രമായ ചോട്ടാ മുംബൈ വീണ്ടും തിയേറ്ററിലേക്ക്

അൻവർ റഷീദിന്‍റെ സംവിധാനത്തിൽ 2007ൽ പുറത്തിറങ്ങിയ മോഹൻലാലിന്‍റെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ഛോട്ടാ മുംബൈ’ റീ –റിലീസിന് ഒരുങ്ങുന്നു. വാസ്കോ ഡ ഗാമയായി മോഹൻലാൽ നിറഞ്ഞാടിയ ചിത്രം ഇന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ചിത്രം റീ–റിലീസിനു ഒരുങ്ങുന്ന വിവരം മണിയൻ പിള്ള രാജുവിന്‍റെ മകൻ നിരഞ്ജ് ആണ് പങ്കുവെച്ചത്. മണിയൻ പിള്ള രാജു ആയിരുന്നു ചിത്രത്തിന്‍റെ നിര്‍മാതാവ്.

ഇൻസ്റ്റഗ്രാം പോസ്റ്റിനു കീഴിൽ ‘ചോട്ടാ മുംബൈ’ 4 കെ യിൽ റീ–റീലീസ് ചെയ്യുമോ എന്ന ആരാധകന്‍റെ കമന്‍റിനാണ് നിരഞ്ജിന്‍റെ മറുപടി. ഇതിന്‍റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ് എന്നീ ചിത്രങ്ങൾക്ക് ശേഷം റീ–റിലീസ് ചെയ്യുന്ന മോഹൻലാൽ ചിത്രമാണ് ഛോട്ടാ മുംബൈ.

ഭാവന, കലാഭവൻ മണി, വിനായകൻ, ജഗതി, രാജൻ പി.ദേവ്, സിദ്ദിഖ്, ബിജുക്കുട്ടൻ, മണിക്കുട്ടൻ, സായ്കുമാർ തുടങ്ങിയവരും ‘ഛോട്ടാ മുംബൈ’യിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരുന്നു. സിനിമയിലെ പാട്ടുകളും ഡയലോഗുകളുമെല്ലാം ഇപ്പോഴും ട്രെൻഡിങ് ആയി തുടരുകയാണ്.